Fri. Apr 26th, 2024

9 ദിവസത്തിനിടെ ഇന്ത്യക്കാർ ഓണ്‍ലൈനില്‍ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ സാധനങ്ങൾ; സാധാരണ വിപണി വൻ പ്രതിസന്ധി നേരിടുന്ന സമയത്തും ഓൺലൈൻ കച്ചവടം പൊടിപൊടിക്കുകയാണ്

By admin Oct 15, 2021 #news
Keralanewz.com

കോവിഡ് പ്രതിസന്ധിക്കിടയിലും ഉത്സവ സീസൺ വില്പനയ്ക്ക് ഇന്ത്യയിലെ ഇ-കൊമേഴ്സ് കമ്പനികൾക്ക് ലഭിച്ചത് വൻ സ്വീകാര്യത. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 9 ദിവസത്തിനിടെ വിവിധ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നായി ഇന്ത്യയിൽ 32,000 കോടിയുടെ വിൽപ്പനയാണ് നടന്നിരിക്കുന്നത്.

ആമസോൺ ഫ്ലിപ്കാർട്ട് എന്നിവരാണ് മുൻപന്തിയിൽ. ഉത്സവ സീസൺ വിറ്റഴിക്കൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നിരിക്കുന്നത് സ്മാർട്ട്ഫോൺ ഫാഷൻ എന്നീ വിഭാഗത്തിൽ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനത്തിന്റെ മുന്നേറ്റവും ഈ വർഷം പ്രകടമാണ്. ഉപഭോക്താക്കൾ വാങ്ങിയ ഇലക്ട്രോണിക് വസ്തുക്കളിൽ പകുതിയും വർക്ക് ഫ്രം ഹോം വിഭാഗത്തിൽ ഉപയോഗിക്കാൻ സാധ്യതയുള്ളവായണെന്നും കണക്കുകൾ പറയുന്നു.

സാധാരണ വിപണി വൻ പ്രതിസന്ധി നേരിടുന്ന സമയത്തും ഓൺലൈൻ കച്ചവടം പൊടിപൊടിക്കുകയാണ്

Facebook Comments Box

By admin

Related Post