Sat. Apr 20th, 2024

ഇന്ന് വിദ്യാരംഭം ; ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

By admin Oct 15, 2021 #news
Keralanewz.com

തിരുവനന്തപുരം:
വിജയദശമി ദിനമായ ഇന്ന് ജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിച്ച്‌ കുഞ്ഞുങ്ങള്‍. വിവിധ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു.കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് മിക്കയിടങ്ങളിലും ചടങ്ങുകള്‍ നടക്കുന്നത്.

കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം  രക്ഷിതാക്കളെ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കൂ. കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.

ദക്ഷിണ മൂകാംബികയായ കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കുട്ടികളെ മാതാപിതാക്കള്‍ തന്നെയാണ് എഴുത്തിനിരുത്തുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ എഴുത്തിനിരുത്താനുള്ള സൗകര്യം. പ്രത്യേക ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാല്‍ ദേവീക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്

Facebook Comments Box

By admin

Related Post

You Missed