പ്രതിപക്ഷം പരാജയം; യുഡിഎഫിന് ഇ.ടിയുടെ വിമർശനം, കോൺഗ്രസിൽ തമ്മിലടി മൂര്‍ച്ചിച്ചു

Please follow and like us:
190k

തിരുവനന്തപുരം: പ്രതിപക്ഷം പരാജയമെന്ന വിമർശനവുമായി മുസ്ലിം ലീഗും കേരള കോൺഗ്രസ്–ജേക്കബും. കെ. മുരളീധരൻ തുടക്കമിട്ട വിവാദ പ്രസ്താവന ഏറ്റുപിടിച്ച് കോൺഗ്രസിലും തമ്മിലടി. ഇതോടെ പ്രതിപക്ഷ പ്രവർത്തനങ്ങളെ ചൊല്ലി യുഡിഎഫിലും കോൺഗ്രസിലും ഏറ്റുമുട്ടൽ രൂക്ഷമായി.

പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫ് പരാജയമാണെന്നാണ് ഇന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ആഞ്ഞടിച്ചത്. യോഗം ചേരൽ മാത്രമാണ് ഇപ്പോൾ യുഡിഎഫിൽ നടക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും ചെയ്യാനായിട്ടില്ലെന്നും ഇ.ടി പറയുന്നു. ജനകീയ പ്രശ്നങ്ങൾ യുഡിഎഫിന് ഏറ്റെടുക്കാനായിട്ടില്ല. സർക്കാരിന്റെ ഭരണപരാജയം ഉയർത്തികാണിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ യുഡിഎഫിൽ ഉന്നയിക്കുമെന്നും ഇ.ടി വ്യക്‌തമാക്കി.

കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും യുഡിഎഫിനെതിരെ വിമർശനവുമായി രംഗത്ത് വന്നു. സംസ്‌ഥാനത്ത് ആദ്യമായാണ് റേഷൻ വിതരണം മുടങ്ങിയ അവസ്‌ഥ ഉണ്ടായത്. ഇത് ഫലപ്രദമായി ഉയർത്തിക്കൊണ്ട് വരാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നും ജോണി നെല്ലൂർ ആരോപിച്ചു.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംഎൽഎയും യുഡിഎഫിനെ വിമർശിച്ചിരുന്നു. കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സിപിഎമ്മാണെന്നായിരുന്നു മുരളീധരന്റെ വിമർശനം. ഈ വിമർശനത്തെ കെപിസിസി വക്‌താവ് രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിക്കുകയും ചെയ്തു. എന്നാൽ ഉണ്ണിത്താന് മറുപടിയുമായി മുരളിയും എ ഗ്രൂപ്പും ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. വീട്ടുകാർ അഭിപ്രായം പറയുന്നിടത്ത് കുശിനിക്കാരന് സ്‌ഥാനമില്ലെന്ന് ഉണ്ണിത്താനെ കളിയാക്കി മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടത് കെപിസിസി അധ്യക്ഷനാണ്. താൻ ഉന്നയിച്ച വിമർശനം കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)