Thu. Mar 28th, 2024

പ്രളയ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം; കേരള കോൺഗ്രസ് (എം)

By admin Oct 19, 2021 #news
Keralanewz.com

 തൊടുപുഴ: നമ്മുടെ സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന പ്രളയ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ മലയോര മേഖലയിലും നഗര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും മഴക്കാലത്ത് വെള്ളം കയറുന്ന അനേകം പാർപ്പിടങ്ങൾ ഉണ്ട്.ഇത്തരത്തിൽ അപകടമേഖലയിൽ നിൽക്കുന്ന വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം

ഇത്തരം പ്രദേശങ്ങളിൽ പുതിയ വീടുകൾ നിർമ്മിക്കുന്നത് ഒഴിവാക്കണം. ഇപ്പോൾ വെള്ളം കയറുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പകരം സുരക്ഷിതമായ സ്ഥാനത്ത് സ്ഥലവും വീടും നൽകി കൊണ്ട് മാത്രമേ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാൻ കഴിയുകയുള്ളൂ. സർക്കാർ ദീർഘവീക്ഷണത്തോട് കൂടിയ പദ്ധതികൾ തയ്യാറാക്കി ദുരന്തനിവാരണ നടപടികളുമായി മുന്നോട്ടു പോകണമെന്നും കേരള കോൺഗ്രസ്എം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷതവഹിച്ചു. നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നം കോട്ട്, ആമ്പൽ ജോർജ്, ജയകൃഷ്ണൻ പുതിയേടത്ത്,ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ ബിനു തോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ജോസ് കവിയിൽ,കുര്യാച്ചൻ പൊന്നാമറ്റം റോയിസൺ കുഴിഞ്ഞാലിൽ,ജോസി വേളാഞ്ചേരി, അംബിക ഗോപാലകൃഷ്ണൻ, ലാലി ജോസി, ജെഫിൻ കൊടുവേലി, ജോമി കുന്നപ്പള്ളി, കെവിൻ ജോർജ്, മനോജ് മാത്യു ശ്രീജിത്ത് ഒളിയറയ്ക്കൽ, ജോസ് മാറാട്ടിൽ, അഡ്വ മധു നമ്പൂതിരി,റോയി ലൂക്ക് പുത്തൻകുളം, തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post