Thu. Apr 18th, 2024

പ്രളയബാധിത പ്രദേശത്ത് നഷ്ടമായ പാഠപുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ നടപടി സികരിക്കണം; ബ്രൈറ്റ് വട്ടനിരപ്പേൽ

By admin Oct 20, 2021 #news
Keralanewz.com

കൂട്ടിക്കൽ :പ്രളയബാധിത മേഖലയിൽ നിരവധി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും പാഠപുസ്തകങ്ങളും മറ്റു   പാഠ്യഉപകരണങ്ങളുമെല്ലാം നഷ്ടമായിരിക്കുന്നതിനാൽ അവ എത്രയും വേഗം ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്ന് KSC (M) കോട്ടയം ജില്ലാ പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി ജനന സർട്ടിഫിക്കറ്റും, സ്കൂൾ ,കോളജ് സർട്ടിഫിക്കറ്റുകളും ആധാർകാർഡ് , മുതലായവരേഖകളും ആവശ്യമാണ് അഡ്മിഷൻ കാലമായതിനാൽ ഇവ ഉടൻ ലഭ്യമാക്കണം. KSC(M) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശത്ത് നടത്തിയ സന്നദ്ധ പ്രവർത്തനകൾക്ക് ശേഷം കൂടിയ അവലോകന യോഗത്തിൽ ബ്രൈറ്റ് വട്ടനിരപ്പേൽ അധ്യക്ഷനായിരുന്നു

കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുട്ടി ആഗസ്ത്തി അവലോകന യോഗം ഉദ്ഘാടനം ചെയ്തു.KSC(M) നേതാക്കളായ ജിൻറ്റോ ജോസഫ്,സൈനോ കുളത്തൂർ,തോമസ് ചെമ്മരപ്പള്ളി,ടിബിൻ കല്ലടയിൽ,വിന്നി വിൽസൺ,ഡിമ്പിൾസ്ക്കറിയ,അലക്സാണ്ടർ അലക്സി,ലിബിൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Facebook Comments Box

By admin

Related Post