Thu. Mar 28th, 2024

പാ‍‍‍ര്‍ട്ടി സമ്മേളനത്തില്‍ ട്രാന്‍ന്‍സ്ജെന്റേഴ്സിനെ പങ്കെടുപ്പിച്ച്‌ സിപിഎം

By admin Oct 21, 2021 #transgenders
Keralanewz.com

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനത്തില്‍ ട്രാന്‍സ് ജെന്‍റേഴ്സിന്‍റെ പ്രശ്നങ്ങളും കേട്ട് സിപിഎം. കണ്ണൂര്‍ ജില്ലയിലെ ടൗണ്‍ വെസ്റ്റിലെ ലോക്കല്‍ സമ്മേളനത്തിലാണ് ജില്ലയിലെ ഭിന്നലിംഗക്കാരുമായി ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിച്ചത്.

മാറ്റി നിര്‍ത്താതെ എല്ലാവരെയും ചേര്‍ത്ത് പിടിക്കുക വഴി പാര്‍ട്ടി സമ്മേളനങ്ങളില്‍ ഭിന്നലിംഗക്കാരെയും ഒരുമിപ്പിക്കുകയാണ് സിപിഎം. അവരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരത്തിനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. കണ്ണൂര്‍ ടൗണ്‍ വെസ്റ്റില്‍ നടന്ന സിപിഎം കമ്മിറ്റി യോഗത്തിലാണ് ജില്ലയിലെ ഇരുപതോളം ഭിന്നലിംഗക്കാരെ ഒരുമിപ്പിച്ച്‌ സെമിനാര്‍ നടത്തിയത്.

പരിപാടി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മതാടിസ്ഥാനത്തില്‍ രാജ്യം ഭരിക്കുന്നവര്‍ ട്രാന്‍സ്ജെന്‍റേഴ്സിനെ അവഗണിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. സങ്കടങ്ങള്‍ കേള്‍ക്കാനും പ്രശ്നം പരിഹരിക്കാനും പാര്‍ട്ടി കൂടി എത്തിയതോടെ ഇവരും സന്തോഷത്തിലാണ്.

Facebook Comments Box

By admin

Related Post