Sat. Apr 20th, 2024

KSEB ജീവനക്കാരന് അടിച്ചത് 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം

By admin Oct 25, 2021 #lottery
Keralanewz.com

കോട്ടയം: കാരുണ്യ കെആര്‍ 520 ലോട്ടറിയുടെ (Karunya Lottery) ഒന്നാം സമ്മാനമായ (First Prize) 80 ലക്ഷം രൂപ കെഎസ്‌ഇബി (KSEB) ജീവനക്കാരന്. പാലാ (Pala) കെഎസ്‌ഇബി ഓഫീസിലെ ഓവര്‍സിയര്‍ മാഞ്ഞൂര്‍ തൂമ്ബില്‍ ടി കെ സിജു (47) ആണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായ ഭാഗ്യവാന്‍.

ശനിയാഴ്ച ഉച്ചകഴിഞ്ഞ രണ്ടിനാണ് സിജു പാലായിലെ ശ്രീശങ്കര ലോട്ടറി ഏജന്‍സിയില്‍ നിന്ന് ടിക്കെറ്റുത്തത്. വൈകിട്ടോടെ ഫലം അറിയുകയായിരുന്നു. സിജു എടുത്ത കെഎച്ച്‌ 300004 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 18 വര്‍ഷമായി കെഎസ്‌ഇബിയില്‍ ജോലി ചെയ്യുകയാണ്. ഭാര്യ: ലീമ, മകന്‍: അനന്തകൃഷ്ണന്‍

ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. KF 832573 എന്ന നമ്ബരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.

Facebook Comments Box

By admin

Related Post