പാലക്കാട് : മണ്ണാര്‍ക്കാട് വിദേശ മദ്യശാലയിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി. കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരത്തുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ ഗിരീഷാണ് മുങ്ങിയത് . സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
നാല് ദിവസത്തെ തുകയുമായാണ് ഗിരീഷ് കടന്നു കളഞ്ഞത്. ഒക്ടോബര്‍ 21 മുതല്‍ 24 വരെ ലഭിച്ച 31, 25, 240 രൂപയാണ് ഇയാളുടെ പക്കല്‍ ഉള്ളത്. കഴിഞ്ഞ നാലു ദിവസമായി ബാങ്ക് അവധിയായതിനാല്‍ ഔട്ട്‌ലെറ്റിലെ കളക്ഷന്‍ ബാങ്കില്‍ നിഷേപിച്ചിരുന്നില്ല. തുടര്‍ന്ന് പണം ചിറക്കല്‍പ്പടിയിലെ എസ്ബിഐ ശാഖയില്‍ അടക്കാനായി ഷോപ്പ് മാനേജര്‍ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്.
ആലത്തൂര്‍ സ്വദേശിയാണ് ഗിരീഷ്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസാണ് അന്വേഷണം നടത്തുന്നത്.
Facebook Comments Box