പെരിയാര്‍ കടുവാസങ്കേതത്തില്‍ കടുവകളുടെ എണ്ണം 35നും 40നും ഇടയിലാണെന്നും കണക്കെടുപ്പില്‍ കണ്ടെത്തി.

Please follow and like us:
190k

പെരിയാര്‍ കടുവാസങ്കേതത്തില്‍ പുതിയതായി 19 കടുവകളെ കൂടി കണ്ടെത്തി. കടുവാ സെന്‍സസിലാണ് ഇവയെ കണ്ടെത്തിയത്. ആകെ കടുവകളുടെ എണ്ണം 35നും 40നും ഇടയിലാണെന്നും കണക്കെടുപ്പില്‍ കണ്ടെത്തി. ഒക്ടോബര്‍ 17 മുതല്‍ ഒരു മാസമാണ് പെരിയാര്‍ കടുവാസങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് നടത്തിയത്. വനത്തിനുള്ളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ചായിരുന്നു കണക്കെടുപ്പ്. വനമേഖലയെ 252 ബ്ലോക്കുകളായി തിരിച്ച് ഒരോ ബ്ലോക്കിലും രണ്ട് ക്യാമറകള്‍ വീതം സ്ഥാപിച്ചിരുന്നു. ഒരു മാസം കൊണ്ട് ഈ ക്യാമറകളില്‍ നിന്നും ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം ചിത്രങ്ങള്‍ പതിഞ്ഞു. കടുവയ്ക്ക് പുറമേ മറ്റ് മൃഗങ്ങളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

കടുവകളുടേത് മാത്രമായി 452 ചിത്രങ്ങള്‍ ലഭിച്ചു. മൂന്ന് കടുവകള്‍ ഒന്നിച്ച് പോകുന്ന അപൂര്‍വ്വ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഓരോ കടുവയുടേയും ദേഹത്തെ വരകളുടെ എണ്ണം വ്യത്യസ്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എണ്ണം തിട്ടപ്പെടുത്തിയത്. രണ്ട് വയസില്‍ താഴെയുള്ള കടുവാ കുഞ്ഞുങ്ങളെ സാധാരണഗതിയില്‍ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്താറില്ല. പെരിയാറില്‍ കണ്ടിട്ടില്ലാത്ത അപൂര്‍വ്വ ഇനം പക്ഷികളുടെ ചിത്രങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

56total visits,2visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)