Tue. Apr 23rd, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

By admin Nov 4, 2021 #news
Keralanewz.com

പെരുമ്പാവൂര്‍ ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. വരാപ്പുഴ എടമ്പാടം ഭാഗത്ത് കാട്ടുകണ്ടത്തില്‍ വീട്ടില്‍ അതുല്‍ (അച്ചു 23) എന്നയാളെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി കുടുംബമായി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ മുപ്പതാം തീയതി രാത്രി അതിക്രമിച്ചുകയറി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ ബിനാനിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍.വി.ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ സുധീര്‍, എ.എസ്.ഐ ആന്റണി, എസ്.സി.പി.ഒ മാരായ സുനില്‍ കുമാര്‍, രജീഷ്, സി.പി.ഒ ഹരിഷ് എന്നിവരാണ് ഉണ്ടായിരുന്നത്

Facebook Comments Box

By admin

Related Post