Thu. Mar 28th, 2024

ഫെയ്സ്ബുക്കില്‍ ഇനി മുതല്‍ സൗജന്യ സേവനമില്ല; നിരക്ക് ഏര്‍പ്പെടുത്താനൊരുങ്ങി സക്കര്‍ബര്‍ഗ്

By admin Nov 7, 2021 #news
Keralanewz.com

വാഷിംങ്ടണ്‍ ; വര്‍ഷങ്ങള്‍ നീണ്ട സൗജന്യ സേവനങ്ങളില്‍ ചിലതിന് ഫെയ്സ്ബുക്ക് നിരക്കേര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കഴിഞ്ഞമാസം നവീകരിച്ച ഡെലിവറി സേവനങ്ങള്‍ക്കാകും നിരക്കേര്‍പ്പെടുത്തുക.
ആദ്യഘട്ടത്തില്‍ യുകെയില്‍ ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോം വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന വില്‍പ്പനക്കാരില്‍നിന്നും കമ്മീഷന്‍ ഈടാക്കും. വില്‍പ്പന വിലയുടെ രണ്ടു ശതമാനമാകും ഈടാക്കുകയെന്നു രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം സേവനങ്ങള്‍ തുടര്‍ന്നും സൗജന്യമായി തുടരും. അടുത്തവര്‍ഷം ജനുവരി മുതല്‍ നിരക്ക് ഏര്‍പ്പെടുത്താനാണു തീരുമാനം.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും നിലവില്‍ ഫെയ്സുബുക്ക് വഴി വില്‍പ്പനകള്‍ നടക്കുന്നുണ്ട്. യു.കെയില്‍ അവതരിപ്പിച്ചിരിക്കുന്ന കമ്മീഷന്‍ ഉടന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഫെയ്സ്ബുക്കിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. മാതൃ കമ്പനിയുടെ പേര് ഫെയ്സ്ബുക്ക് ‘മെറ്റ’ എന്നു മാറ്റിയതിനു ശേഷമുള്ള പ്രധാന നടപടികളിലൊന്നായാണ് നിരക്കിനെ വിദഗ്ധര്‍ കാണുന്നത്. യു.കെയിലെ ഹെര്‍മ്സ് എന്ന ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുമായി അടുത്തിടെ ഫെയ്സ്ബുക് കരാറിലെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വില്‍പ്പനക്കാരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കാനുള്ള നീക്കം

Facebook Comments Box

By admin

Related Post