Thu. Apr 18th, 2024

മു​ഴു​വ​ന്‍ ബാ​ധ്യ​ത​യും ഏറ്റെടുക്കാമെന്ന്​ കേരളം: സില്‍വര്‍ ലൈന്‍ പ​ദ്ധ​തി​യു​മാ​യി സര്‍ക്കാര്‍ മു​ന്നോ​​ട്ട്​; ചെലവ്​ 1.24 ലക്ഷം കോടി, നീക്കം​ നീചം​ -സതീശന്‍

By admin Nov 13, 2021 #kerala #silver line
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ മു​ഴു​വ​ന്‍ ബാ​ധ്യ​ത​യും സം​സ്ഥാ​നം വ​ഹി​ക്കാ​മെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ കേ​ര​ളം അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ വി​ദേ​ശ​വാ​യ്​​പ​ക്ക്​ ഗ്യാ​ര​ന്‍​റി നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​തി​ന്​​ പി​ന്നാ​ലെ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. നി​ല​വി​ലെ ക​ന​ത്ത ക​ട​ബാ​ധ്യ​ത​ക്ക്​ പി​ന്നാ​ലെ ക​ടു​ത്ത സാ​മ്ബ​ത്തി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ത്തും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന സൂ​ച​ന​യാ​ണ്​ ഇ​തി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്. ​

പ​ദ്ധ​​തി​​യു​​ടെ 90 ശ​​ത​​മാ​​നം മൂ​​ല​​ധ​​ന​​വും വാ​​യ്പ​​യാ​​യാ​​ണ് സ്വ​​രൂ​​പി​​ക്കു​​ന്ന​​ത്. റെ​യി​ല്‍​വേ മ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ ക​ട​ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. 63,941 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 34,454 കോ​ടി രൂ​പ​യാ​ണ് വി​ദേ​ശ ഏ​ജ​ന്‍​സി​ക​ളി​ല്‍​നി​ന്ന്​ ക​ട​മെ​ടു​ക്കേ​ണ്ട​ത്. കേ​ന്ദ്ര സാ​മ്ബ​ത്തി​ക​കാ​ര്യ വ​കു​പ്പ് മു​ഖേ​ന എ.​ഡി.​ബി അ​ട​ക്ക​മു​ള്ള ഏ​ജ​ന്‍സി​ക​ളി​ല്‍നി​ന്ന് വാ​യ്പ​യെ​ടു​ക്കാ​നാ​യി​രു​ന്നു കേ​ര​ള​ത്തി​െന്‍റ ശി​പാ​ര്‍​ശ. ഇ​താ​ണ്​ കേ​ന്ദ്രം നി​ര​സി​ച്ച​ത്.

ചെലവ്​ 1.24 ലക്ഷം കോടി; നീക്കം​ നീചം​ -സതീശന്‍

തി​രു​വ​ന​ന്ത​പു​രം: ത​ക​ര്‍​ന്ന്​​ ത​രി​പ്പ​ണ​മാ​യ കേ​ര​ള​ത്തി​ല്‍ 1.24 ലക്ഷം കോ​ടി രൂ​പ​യു​ടെ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ ബാ​ധ്യ​ത​കൂ​ടി കെ​ട്ടി​വെ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം നീ​ച​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍. സം​സ്ഥാ​നം രൂ​ക്ഷ​മാ​യ ക​ട​ക്കെ​ണി​യി​ലേ​ക്ക്​ വീ​ഴു​ക​യാ​ണെ​ന്ന്​ സി.​എ.​ജി പ​റ​യു​ന്നു. ഡാം ​മാ​നേ​ജ്​​മെന്‍റി​​നെ​യും സ​മ്ബ​ദ്​​വ്യ​വ​സ്ഥ ത​ക​ര്‍​ന്ന​തി​നെ​യും കു​റി​ച്ച സി.​എ.​ജി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​തി​പ​ക്ഷം നി​ര​ന്ത​രം ഉ​ന്ന​യി​ച്ച ആ​ക്ഷേ​പ​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​ണ്.

കേ​ന്ദ്രം പ​ണം ത​ന്നി​ല്ലെ​ങ്കി​ലും 1,24,000 കോ​ടി ചെ​ല​വാ​ക്കി സി​ല്‍​വ​ര്‍ ലൈ​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന വാ​ശി​യി​ലാ​ണ്​ സ​ര്‍​ക്കാ​ര്‍. സാ​മ്ബ​ത്തി​ക സ്രോ​ത​സ്സി​നെ​ക്കു​റി​ച്ച്‌​ കൃ​ത്യ​മാ​യി മ​റു​പ​ടി പ​റ​യു​ന്നി​ല്ല. സം​ഘ്​​പ​രി​വാ​ര്‍ സ​ര്‍​ക്കാ​റി​നെ​പോ​ലെ ആ​സൂ​ത്ര​ണ​ത്തെ പി​ന്ത​ള്ളി തീ​വ്ര വ​ല​തു​പ​ക്ഷ നി​ല​പാ​ടാ​യ പ്രോ​ജ​ക്​​ടു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്​ ഗൗ​ര​വ​ത​ര​മാ​ണ്.

ഇ​ത്ര​യും വ​ലി​യ ക​ട​ക്കെ​ണി​യി​ല്‍ നി​ല്‍​ക്കു​േ​മ്ബാ​ള്‍ ബ​ജ​റ്റി​ന്​ പു​റ​ത്ത്​ ക​ടം വാ​ങ്ങി വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്ക്​ പോ​കു​ന്നു. പ​ലി​ശ അ​ട​ക്കാ​ന്‍​േ​പാ​ലും ക​ടം വാ​ങ്ങു​ക​യാ​ണ്. 2020ല്‍ ​സ​മ്ബ​ദ്​​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച്‌​ യു.​ഡി.​എ​ഫ്​ ധ​വ​ള​പ​ത്ര​ത്തി​ല്‍ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ള്‍​ത​ന്നെ​യാ​ണ്​ സി.​എ.​ജി റി​പ്പോ​ര്‍​ട്ടി​ലും. പ്ര​ള​യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും ന​ഷ്​​ട​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​റി​ന്​ പ​ങ്കു​ണ്ടെ​ന്ന്​ സി.​എ.​ജി റി​പ്പോ​ര്‍​ട്ടി​ലൂ​ടെ കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍​പോ​ലും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത​ത്​ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.​പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്​ പ്ര​തീ​കാ​ത്മ​ക​മാ​ണ്. ന​വോ​ത്ഥാ​​ന മ​തി​ല്‍ കെ​ട്ടി​യ​വ​രാ​ണ്​ ഇ​വ​ര്‍. കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ മ​തി​ലും ന​വോ​ത്ഥാ​ന​വും എ​വി​ടെ​പ്പോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Facebook Comments Box

By admin

Related Post