Tue. Apr 16th, 2024

റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താന്‍ ‘തെളിമ’ പദ്ധതി

By admin Nov 19, 2021 #civil supplies #ration card
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്തു​ന്ന​തി​നും ആ​ധാ​ര്‍ ന​മ്ബ​ര്‍ ലി​ങ്ക് ചെ​യ്യു​ന്ന​തി​നും ‘തെ​ളി​മ’ പ​ദ്ധ​തി​യു​മാ​യി ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ്.

റേ​ഷ​ന്‍കാ​ര്‍ഡ് പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡാ​റ്റാ എ​ന്‍ട്രി​യി​ല്‍ ഉ​ണ്ടാ​യ തെ​റ്റു​ക​ള്‍ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് തി​രു​ത്താം.

കാ​ര്‍ഡ് അം​ഗ​ങ്ങ​ളു​ടെ പേ​ര്, ഇ​നി​ഷ്യ​ല്‍, മേ​ല്‍വി​ലാ​സം, കാ​ര്‍ഡ് ഉ​ട​മ​യു​മാ​യു​ള്ള ബ​ന്ധം, അം​ഗ​ങ്ങ​ളു​ടെ തൊ​ഴി​ല്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളി​ലെ തെ​റ്റു​ക​ളും എ​ല്‍.​പി.​ജി വി​വ​ര​ങ്ങ​ളി​ലെ തെ​റ്റു​ക​ളും പ​ദ്ധ​തി​യി​ലൂ​ടെ തി​രു​ത്താം. എ​ല്ലാ കാ​ര്‍ഡ് അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ര്‍ ന​മ്ബ​ര്‍ റേ​ഷ​ന്‍ കാ​ര്‍ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് 2022 ജ​നു​വ​രി​യോ​ടെ പൂ​ര്‍ത്തി​യാ​ക്കു​ക​യാ​ണ് മ​റ്റൊ​രു ല​ക്ഷ്യം. ഇ​തി​നാ​യി എ​ല്ലാ റേ​ഷ​ന്‍ ക​ട​ക​ള്‍ക്ക് മു​ന്നി​ലും തെ​ളി​മ ബോ​ക്സു​ക​ള്‍ സ്ഥാ​പി​ക്കും.

തി​രു​ത്ത​ലി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ഈ ​ബോ​ക്സു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാം. ഡി​സം​ബ​ര്‍ 15 വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. റേ​ഷ​ന്‍ ഡി​പ്പോ​യി​ല്‍നി​ന്ന്​ ല​ഭി​ക്കു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, അ​ള​വ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ലൈ​സ​ന്‍സി, സെ​യി​ല്‍സ്മാ​ന്‍ എ​ന്നി​വ​രു​ടെ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ചു​ള​ള അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​റി​യി​ക്കാം. അ​തേ​സ​മ​യം റേ​ഷ​ന്‍ കാ​ര്‍ഡ് ത​രം​മാ​റ്റ​ല്‍, റേ​ഷ​ന്‍ കാ​ര്‍ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വ​രു​മാ​നം, വീ​ടി​െന്‍റ വി​സ്തീ​ര്‍ണം, വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​രം എ​ന്നി​വ​യി​ല്‍ മാ​റ്റം​വ​രു​ത്താ​നു​ള്ള അ​പേ​ക്ഷ​ക​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കി​ല്ല.

Facebook Comments Box

By admin

Related Post