കലോത്സവ വിധിനിര്‍ണയം: വിജിലന്‍സ്ത്വരിതാന്വേഷണം

Please follow and like us:
190k

S

കണ്ണൂര്‍ :സംസ്ഥാന സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ ആദ്യമായി ജഡ്ജിമാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ വിജിലന്‍സ് നടപടി. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരത്തിലെ വിധി നിര്‍ണയം സംബന്ധിച്ച് വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. മത്സരത്തില്‍ ബി ഗ്രേഡോടെ 43 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആലപ്പഴ എന്‍എസ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഉത്തരയുടെ അമ്മ പ്രസന്ന മധുവിന്റെ പരാതിയിലാണ് അന്വേഷണം. കഥകളി സിംഗിള്‍, ഗ്രൂപ്പില്‍ ഒന്നാംസ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനവും ഉത്തരക്കുണ്ട്.

കോഴിക്കോട് ജില്ലക്കാരനായ നൃത്താധ്യാപകന്‍ അന്‍സാദ് അസീസ് ഇടനിലക്കാരനായി വിധികര്‍ത്താക്കളെ സ്വാധീനിച്ചുവെന്നാണ് പരാതി. ഒന്നാം സമ്മാനം വാങ്ങിനല്‍കാമെന്ന് വാഗ്ദാനവുമായി നൃത്താധ്യാപകന്‍ ഉത്തരയെ സമീപിച്ചിരുന്നു. ഇതിന് ഒരുലക്ഷം രൂപ പ്രതിഫലവും ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതിന്റെ പ്രതികാരമായി വിധികര്‍ത്താക്കളെ സ്വാധീനിച്ച് അര്‍ഹമായ ഗ്രേഡും സ്ഥാനവും നിഷേധിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു. വേദാന്ത മൌലി, ഗുരു വിജയശങ്കര്‍, രതീഷ് ബാബു എന്നിവരാണ് മത്സരത്തില്‍ വിധി നിര്‍ണയിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി എ വി പ്രദീപിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് ത്വരിതാന്വേഷണം നടത്തുന്നത്.

 

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

21total visits,2visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)