Tue. Apr 23rd, 2024

കോൺഗ്രസിൻ്റെ വ്യാജ പ്രചാരണങ്ങൾ തകർത്ത് കേരള കോൺഗ്രസ് (എം); തകർത്ത് തരിപ്പണമാക്കിയത് മാസങ്ങൾ നീണ്ടു നിന്ന ഗൂഡാലോചന; സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണത്തിന് പത്രസമ്മേളനത്തിൽ എണ്ണിയെണ്ണി മറുപടി നൽകി കേരള കോൺഗ്രസ് (എം) നേതാക്കൾ

By admin Nov 24, 2021 #news
Keralanewz.com

കോട്ടയം: പാലായിലെ കോൺഗ്രസ് നേതാക്കളുടെ സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണത്തിന് പത്രസമ്മേളനത്തിലൂടെ മറുപടി പറഞ്ഞ് കേരള കോൺഗ്രസ് (എം) സോഷ്യൽ മീഡിയയിലൂടെ നടന്ന ആരോപണങ്ങൾക്കും, കള്ളപ്രചാരണങ്ങൾക്കുമാണ് മറുപടി പറഞ്ഞത്. കേരള കോൺഗ്രസിനെതിരെ അശ്ലീലമടക്കമുള്ള പ്രചാരണം നടത്തിയ സഞ്ജയ് സഖറിയയെ വെള്ളപൂശാൻ കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിന് പിന്നാലെയാണ് പ്രതികരണവുമായി കേരള കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. 


സോഷ്യൽ മീഡിയയിലൂടെ സഞ്ജയ് സഖറിയ നടത്തിയ പ്രചാരണങ്ങൾ രാഷ്ട്രീയത്തിന് ഉപരിയായി അവമതിപ്പുണ്ടാക്കുന്നതായിരുന്നു എന്ന് കേരള കോൺഗ്രസ് (എം) നേതാക്കൾ ആരോപിച്ചു. സഞ്ജയ് സഖറിയായുടെ പോസ്റ്റുകളിൽ പലതും ജോസ് കെ.മാണിയുടെ ഭാര്യയെയും, തോമസ് ചാഴികാടൻ എം.പിയുടെ ഭാര്യയെയും അപമാനിക്കുന്ന രീതിയിലുള്ളതായിരുന്നു.

കേരള കോൺഗ്രസിന്റെ പ്രവർത്തകരോ, നേതാക്കളോ ആരും തന്നെ ഇത്തരത്തിൽ കോൺഗ്രസിനെതിരെ പരസ്യമായി രംഗത്ത് എത്തിയിട്ടില്ല. 


പാലാ ബിഷപ്പിനെയും, പാലായിലെ പൊതുസമൂഹത്തിൽ മാന്യമായി പ്രവർത്തിക്കുന്നവരെ പോലും അപമാനിക്കുന്ന പരാമർശങ്ങളാണ് സഞ്ജയ് സഖറിയയുടെ പോസ്റ്റുകളിൽ ഉണ്ടായിരുന്നത്. ഇത് പാലായിലെ പൊതുസമൂഹത്തിന് അറിയാം. എന്നാൽ, ഇത് മറച്ചു വച്ച് തെറ്റായ പ്രചാരണമാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം നടത്തുന്നത്
.

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിനു ജയിലിലായ യുവാവിനെ ന്യായീകരിക്കാൻ കെ.പി.സി.സി പ്രസിഡന്റും സ്വാതന്ത്ര്യ സമര സേനാനിയുമായ പ്രഫ.കെ.എം ചാണ്ടിയുടെ പേര് വലിച്ചിഴയ്ക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാകുന്നതെന്നും കേരള കോൺഗ്രസ് (എം) നേതാക്കൾ ആരോപിക്കുന്നു

 
സഞ്ജയ് സഖറിയയുടെ ഭാര്യയെ പോലെ നിരവധി കേരള കോൺഗ്രസ്  നേതാക്കന്മാരുടെയും പ്രവർത്തകരുടെയും ഭാര്യമാർ സോഷ്യൽ മീഡിയയിൽ നിന്നുള്ള കോൺഗ്രസിന്റെ ആക്രമണം ഏറ്റുവാങ്ങി മിണ്ടാൻ പോലും ആകാനാവാതെ, കണ്ണീർ വാർത്ത് വീടുകളിൽ ഇരിക്കുന്നുണ്ട്. ഇവരെക്കൂടി ഓർത്ത് വേണം കോൺഗ്രസ് പ്രവർത്തകർ വ്യാജ പ്രചാരണം നടത്താനെന്നും കേരള കോൺഗ്രസ് (എം) നേതാക്കൾ ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post