Thu. Apr 25th, 2024

ആരോഗ്യമേഖലയില്‍ സുരക്ഷജീവനക്കാരായി വിമുക്തഭടന്മാരെ കെക്‌സ്‌കോണ്‍ വഴി നിയമിക്കണം ; ജോസ് കെ.മാണി

By admin Dec 1, 2021 #news
Keralanewz.com

കോട്ടയം ; വിമുക്തഭടന്മാരെ പുനരധിവസിപ്പിക്കാന്‍ വിഭാവനം ചെയ്ത സ്ഥാപനമായ കെക്‌സ്‌കോണ്‍ വഴി സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ സുരക്ഷജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കുവാന്‍ നടപടി കൈക്കൊള്ളണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ പോഷകസംഘടനയായ കേരളാ എക്‌സ് സര്‍വ്വീസ്‌മെന്‍ കോണ്‍ഗ്രസ്‌(എം) സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബെന്നി കക്കാട്, വിജി എം.തോമസ്, ജോർജ്കുട്ടി ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു.
 സംസ്ഥാന പ്രസിഡന്റായി ഗോപന്‍ കുറ്റിച്ചിറയേയും, വൈസ് പ്രസിഡന്റുമാരായി പാര്‍ത്ഥിപന്‍ കരമന, വിനോദ് തലയോലപ്പറമ്പ് സെക്രട്ടറിമാരായി എല്‍ദോ എബ്രഹാം, രാജു വാഴമുട്ടം ട്രഷററായി മുരളി തഴവ എക്‌സിക്യൂട്ടൂവ് അംഗങ്ങളായി അംബി നേമം, അനില്‍ കരകുളം, മനോജ് കല്ലട, ഉണ്ണികൃഷ്ണന്‍ പരവൂര്‍, രാജീവ് കലത്തൂര്‍, നീരജ്, അലക്‌സാണ്ടര്‍, രക്ഷാധികാരിയായി ജേക്കബ് ചണ്ണപേട്ടയേയും തെരെഞ്ഞെടുത്തു

Facebook Comments Box

By admin

Related Post