Wed. Apr 24th, 2024

ഫേസ്ബുക്ക് ലോഗിന്‍ പിടിവള്ളിയായി; ആലത്തൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി

By admin Dec 5, 2021 #news
Keralanewz.com

പാലക്കാട്: ആലത്തൂരില്‍നിന്ന് മൂന്ന് മാസം മുമ്ബ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണയെ (21) മുംബൈയില്‍നിന്ന് കണ്ടെത്തി.

കഴിഞ്ഞ ആഗസ്റ്റ് 30നാണ് പുതിയകം തെലുങ്കുത്തറ രാധാകൃഷ്ണന്‍റെയും സുനിതയുടെയും മകള്‍ സൂര്യയെ കാണാതായത്. ഉച്ചക്ക് വീട്ടില്‍നിന്നിറങ്ങി സമീപത്തെ പിതാവിന്‍റെ കടയിലെത്തുകയും പിന്നാലെ പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്കും പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.

ആലത്തൂരില്‍ എത്തിച്ച പെണ്‍കുട്ടിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. മൊബൈല്‍ ഫോണോ, എ.ടി.എം കാര്‍ഡോ, പണമോ, ആഭരണങ്ങളോ എടുക്കാതെ വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടിയെ

കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. സൂര്യ പാലക്കാട്ടുനിന്ന് ട്രെയിന്‍ മാര്‍ഗം കോയമ്ബത്തൂര്‍ വഴി മുംബൈയിലേക്കാണ് പോയത്. ട്രെയിനില്‍നിന്ന് പരിജയപ്പെട്ട പെണ്‍കുട്ടി, മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. അനാഥയാണെന്നാണ് പെണ്‍കുട്ടി ഇവരോട് പറഞ്ഞിരുന്നത്.

അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പെണ്‍കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരന്തരം നിരീക്ഷിച്ചിരുന്നു. മൊബൈല്‍ എടുക്കാത്തതിനാല്‍ പെണ്‍കുട്ടിയുടെ ലൊക്കേഷന്‍

അറിയാന്‍ കഴിയാത്തതും വെല്ലുവിളിയായി. എന്നാല്‍, അടുത്തിടെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. സൈബര്‍ സെല്‍ ഐ.പി അഡ്രസും ലൊക്കേഷനും കണ്ടെത്തി. തുടര്‍ന്ന് ആലത്തൂരില്‍നിന്നുള്ള പൊലീസ് സംഘം മുംബൈയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു

Facebook Comments Box

By admin

Related Post