ബിജെപി മാര്‍ച്ചിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു ; പി.പി വാവയ്ക്ക് ഗുരുതര പരിക്ക്

Please follow and like us:
190k

തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക് ബിജെപി നടത്തിയ മാർച്ചിന് നേരെ ഇന്നും പോലീസ് അതിക്രമം. മാധ്യമപ്രവര്‍ത്തകനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് ഗ്രനേഡും കണ്ണീര്‍‌വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വാവയുടെ പരിക്ക് ഗുരുതരമാണ്.

250ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം പേരൂര്‍ക്കട ജംഗ്ഷനില്‍ എത്തിയതോടെയാണ് പോലീസിന്റെ ആക്രമണം ഉണ്ടായത്. ഒരു മണിക്കൂറോളം സംഘര്‍ഷം നീണ്ടു. കഴിഞ്ഞ ദിവസവും ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്ജും ജല പീരങ്കിയും പ്രയോഗിച്ചിരുന്നു. തുടർന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ നാൽപതോളം പേർക്ക് പരിക്കേറ്റിരുന്നു.

ഏഴുതവണ ജല പീരങ്കി പ്രയോഗം നടത്തിയ പൊലീസ് പല തവണ ലാത്തിച്ചാർജ്ജ് നടത്തി. ഇത്രയും വലിയ മർദ്ദനം അഴിച്ചു വിടാൻ എന്ത് പ്രകോപനമാണ് ബിജെപി പ്രവർത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചോദിച്ചു. ജനകീയ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് സർക്കാർ പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.

 

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

18total visits,2visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)