ബാര്‍ കോഴ: മാണിക്കെതിരെ തെളിവില്ലെന്ന് ഡിവൈ.എസ്.പി കുറ്റപത്രം സമര്പ്പിപ്പിച്ചേ തീരുവെന്ന് ഡയറക്ടര്‍
ബാര്‍ കോഴ: മാണിക്കെതിരെ തെളിവില്ലെന്ന് ഡിവൈ.എസ്.പി,കുറ്റപത്രം സമര്പ്പിപ്പിച്ചേ തീരുവെന്ന് ഡയറക്ടര്‍
തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തെളിവ് ലഭിച്ചില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈ.എസ്.പി നജ്മല്‍ ഹസന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെ ധരിപ്പിച്ചു. സാഹചര്യത്തെളിവുകള്‍ വെച്ച് മുന്നോട്ടുപോയാല്‍ കേസ് നിലനില്‍ക്കില്ളെന്നും കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവരുമെന്നും അദ്ദേഹം ജേക്കബ് തോമസിനെ അറിയിച്ചു.
എന്നാല്‍, മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചേതീരൂവെന്ന നിലപാടിലാണ് ജേക്കബ് തോമസ്. അവധിയിലുള്ള നജ്മല്‍ ഹസന് ഇതോടെ അവധി നീട്ടാനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കണ്ടത്തൊന്‍ സാവകാശം വേണമെന്ന് വിജിലന്‍സ് അഭിഭാഷകന് കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചത്. ഇതോടെ ബാര്‍കേസ് നിര്‍ണ്ണായക വഴിതിരുവിലെത്തിയിരിക്കുകയാണ് , ജേക്കബ്ബ് തോമസിന്റെ മാണിയോടുള്ള മുന്‍വൈരാഗ്യം നിമിത്തം കേസുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍നിന്ന് വിചാരണ വേളയില്‍ തിരിച്ചടി ലെഭിക്കുമെന്നു തീര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്,കെ എം മണിക്കെതിരെ യുള്ള കേസില്‍ കാണിക്കുന്ന അമിത താത്പര്യം ജയരാജന്,മേഴ്സികുട്ടിയമ്മ,കടകംപള്ളി എന്നിവരുടെ കേസുകളില്‍ പുലര്‍ത്താതെ പകപോക്കുന്നതിന് വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗിക്കുന്നതില്‍ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ക്ക് തമ്മില്‍ കടുത്ത അമര്‍ഷം ഉള്ളതായി ചിലര്‍ പറഞ്ഞു കഴിഞ്ഞു,
ജേക്കബ്തോമസിന്റെ ചില താത്പര്യങ്ങള്‍ക്ക് കൂട്ടുനില്ക്കാന് തയ്യാറല്ലായെന്നാണ് അവര്‍ പറയുന്നത്,ഇതിനിടെ ബിജുരമേശിന്റെ ആശ്രിത ലിസ്റ്റില്‍ പെട്ട ഒരു ഡിവൈ.എസ്.പി യെ തുടരന്വോഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചു കുറ്റപ്പത്രം സമര്‍പ്പിക്കുവാനുള്ള ആലോചനയും നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്, ഉണ്ണിയുടെയും ബിജു രമേശിന്‍െറയും മൊബൈല്‍ സിഗ്നല്‍ പിന്തുടര്ന്നുള്ള അന്വേഷണവും തുടര്‍ന്ന് ലഭിച്ച സാഹചര്യത്തെളിവുകളും മാത്രമാണ് കേസ് ആദ്യം അന്വേഷിച്ച എസ്.പി ആര്. സുകേശന് ലഭിച്ചത്. തുടരന്വേഷണം നടത്തിയ നജ്മല്‍ ഹസനും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചില്ല. മാണിക്കെതിരെ മൊഴിനല്‍കാമെന്ന് രണ്ട് ബാറുടമകള്‍ ജേക്കബ് തോമസിനോട് പറഞ്ഞിരുന്നതായാണ് വിവരം.
പുതിയ വെളിപ്പെടുത്തലുകളുണ്ടെങ്കില്‍ തുടരന്വേഷണമാകാമെന്ന് ജേക്കബ് തോമസിന് അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം ലഭിക്കുകയും ചെയ്തു.
ഇതോടെയാണ് കോടതി അനുമതിയോടെ കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. എന്നാല്‍, പുതിയ വെളിപ്പെടുത്തല്‍ നടത്താമെന്നേറ്റ ബാറുടമകള്‍ പിന്മാറി. അതേസമയം, മാണിക്ക് കോഴ നല്കാന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി കോടികള്‍ പിരിച്ചെന്ന് ബാറുടമ വി.എം. രാധാകൃഷ്ണന് മൊഴിനല്‍കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പുതിയ തെളിവുകളും കിട്ടിയില്ല ഈ സാഹചര്യത്തിലാണ് നജ്മല്‍ ഹസന് മാണിക്കെതിരെ തെളിവില്ളെന്ന് ഡയറക്ടറെ ധരിപ്പിച്ചത്.പക്ഷെ ജേക്കബ് തോമസ് വാശിയിലാണ് കെസെടുത്തെ തീരുവുള്ളുവെന്ന നിലപാടിലും അതിനായി പറ്റിയ അന്വോഷണ ഉദ്യോഗസ്ഥനെ തിരയുകയാണത്രെ…..
Get the latest.