Editorial

കര്ഷകന് വേണ്ടി ആര് ശബ്‌ദിക്കും ?

കേരളത്തിൽ ഒരു കാലത്തു കർഷകർക്ക് മണ്ണിൽ പണിയെടുത്താൽ ജീവിക്കുവാൻ ഉള്ളത് ലഭിക്കുമായിരുന്നു . എന്നാൽ കാലക്രമേണ , കൃഷി തന്നെ നിലക്കുകയും നഗരവൽകരണം വരുകയും ചെയ്തു . നഗരവൽകരണം തെറ്റല്ല . എന്നാൽ കൃഷി നശിപ്പിച്ചുള്ള പോക്ക് ഒരിക്കലും ശരിയും അല്ല .

പക്ഷെ കര്ഷകന് ഇന്ന് അർഹമായ വേതനം ലഭിക്കുന്നില്ല എന്നത് നഗ്‌നമായ സത്യമാണ് . കേരളത്തിലെ പ്രധാന വരുമാന മാർഗ്ഗം റബർ , കുരുമുളക് , കാപ്പി , തേയില , ഏലം , തെങ്ങു , പച്ചക്കറി കൃഷി , നെല്ല്, കപ്പ ഇവയാണല്ലോ .

ഇവയിൽ കുരുമുളക് , കാപ്പി , തേയില , ഏലം ഇവ എല്ലാ പ്രദേശങ്ങളിലും വിജയിക്കില്ല .കാരണം കാലാവസ്ഥയും , ഭൂപ്രകൃതിയും ആശ്രയിച്ചാണല്ലോ ഈ കൃഷിയുടെ വിജയം തന്നെ . തിരുവതാംകൂർ , കൊച്ചി പ്രദേശങ്ങളിൽ ഇത്തരം കൃഷിയെ പറ്റി ചിന്തിക്കാനേ സാധിക്കില്ല . ഇവ കൃഷി ചെയ്താലും , ഉദ്ദേശിച്ച ഫലം കിട്ടുക ഇല്ല .

എന്നാൽ മലയോര പ്രദേശങ്ങളിൽ , ഈ കൃഷി നന്നായി പോകുകയും ചെയ്യും . കുരുമുളകിന് ഒഴിച്ച് ബാക്കി ഒന്നിനും തന്നെ അർഹമായ വില കിട്ടാറില്ല .

റബ്ബർ കർഷകരോട് അവഗണന:-

rubber

റബ്ബർ കൃഷിയിൽ , കർഷകർ വല്ലാണ്ട് വലയുക ആണ് . മധ്യകേരളം മുഴുവൻ റബ്ബർ കൃഷിയാൽ നിബിഡമാണ് . എന്നാൽ റബര് ഉത്പാദനം നടത്തിയാൽ കിട്ടുന്നത് തുച്ഛം ആയ വിലയും . കിലോക്ക് 110 രൂപ കിട്ടിയാൽ , മൂന്ന് ഏക്കറിൽ കൃഷി ചെയ്യുന്ന ഒരു കര്ഷകന് കൂടി പോയാൽ ഒരു 20 റബര് ഷീറ്റ് കിട്ടിയാൽ ആയി നല്ല സീസണിൽ . മാസത്തിൽ 15 ദിവസം റബര് ഉത്പാദനം നടന്നാൽ , ഒരു മാസം വെട്ടുകൂലി തന്നെ 10000 രൂപയ്ക്കു മുകളിൽ പോകും . മറ്റു ചിലവുകൾ എല്ലാം കൂടി ഒരു 4000 രൂപ വേറെയും. മാസം 150 കിലോ റബര് ഉല്പാദിപ്പിച്ചാൽ , റബ്ബർ കർഷകന് കിട്ടുന്നത് 3325 രൂപ ആണ് . കെ എം മാണി ധനമന്ത്രി ആയിരുന്ന കാലത്തു , ഉണ്ടായിരുന്ന സബ്സിഡി , ഈ സർക്കാർ നിലനിറുത്തിയാൽ , പരമാവധി ലഭിക്കാവുന്ന വരുമാനം 6100 രൂപ മാത്രം ആണ് .

ഇതാണ് സത്യമെങ്കിലും കർഷകന് വേണ്ടി ശബ്‌ദിക്കുവാൻ , ഏതു രാഷ്ട്രീയ പ്രസ്ഥാനം തയ്യാർ ആവും എന്നുള്ളത് ഉത്തരമില്ലാത്ത ചോദ്യം ആണ് .

കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി , പാലാ , പൂഞ്ഞാർ, പെരുമ്പാവൂർ , മൂവാറ്റുപുഴ , കോതമംഗലം , കോട്ടയം, ചങ്ങനാശേരി , പിറവം , ഏറ്റുമാനൂർ , വൈക്കം, തൃക്കാക്കര , തൊടുപുഴ , അങ്കമാലി , മാനന്തവാടി , ബത്തേരി , താമരശേരി , ഇരിക്കൂർ , പേരാമ്പ്ര , കണ്ണൂർ , കാസർഗോഡ് , നിലമ്പൂർ , തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ ഇവ ഉൾപ്പെട്ട നിയോജകമണ്ഡലങ്ങൾ എല്ലാം തന്നെ റബ്ബർ മേഖലകൾ ആണ് . എന്നിട്ടും ഈ പ്രദേശങ്ങൾ ഉൾപ്പെടുന്ന എം. ൽ. എ മാരുടെ നിശബ്ദത , സംശയാവഹം ആണ് . നിയമസഭയിൽ പേരിനു പോലും റബ്ബർ എന്നക്ഷരം മിണ്ടാത്ത എം. എൽ. എ മാരാണ് കൂടുതലും .

കർഷകപാർട്ടി എന്നവകാശപ്പെടുന്ന കേരള കോൺഗ്രെസും , തൊഴിലാളി പാർട്ടി സി. പി. എമും , അത് പോലെ മറ്റു ദേശീയ പാർട്ടികളും എല്ലാം , പേരിനു പോലും ഒരു സമരം പോലും കര്ഷകന് വേണ്ടി നടത്തുന്നില്ല എന്നതും ശ്രദ്ദേയം . കോൺഗ്രസിന്റെ നശിച്ച നയങ്ങൾ ആണ് ഇന്ന് ഈ സാമ്പത്തിക തകർച്ചക്ക് കാരണം എന്നറിയാമെങ്കിലും , കേരളത്തിലെ കോൺഗ്രസ് എങ്കിലും കർഷകനെ സഹായിക്കുമെന്ന് കരുതിയവർക്കും തെറ്റി .

എ കെ ആന്റണി , വേണുഗോപാൽ, ശശി തരൂർ, വയലാർ രവി ഇവരെല്ലാം കോൺഗ്രസിൽ നിന്നും മന്ത്രി സഭയിൽ ഉണ്ടായിരുന്നിട്ടും ഉത്തരേന്ത്യൻ ലോബ്ബികൾക്കും , ടയർ കമ്പനികൾക്കും വേണ്ടി വായിൽ പോസ്റ്റർ ഒട്ടിച്ചു നടക്കുക ആയിരുന്നു .

150 രൂപ സബ്‌സിഡി അനുവദിച്ചു എന്ന് കേരളാ കോൺഗ്രസിന് പറയാം എങ്കിലും , ആ സബ്സിഡി പോലും കർഷകന് കൃത്യമായി ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് . ഫണ്ട് ഇല്ല എന്ന വികൃതമായ വാദം നിരത്തി സർക്കാരിനും തോമസ് ഐസക്കിനും ഇതിൽ നിന്നും പിന്മാറാൻ സാധിക്കുക ഇല്ലാ . കേരളത്തിന്റെ ഏതാണ്ട് പകുതിയിൽ അധികം ജനങ്ങൾ , കഴിയുന്നത് ഇതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണ് .

റബ്ബർ വെട്ടു നിന്നാൽ , റബ്ബർ കർഷകനൊപ്പം പട്ടിണിയിൽ ആവുന്നത് റബ്ബർ മേഖലയിൽ പണിയെടുക്കുന്ന ടാപ്പിംഗ് തൊഴിലാളികൾ ആണ് . ഇവരിൽ ഭൂരി ഭാഗവും , കമ്മ്യൂണിസ്റ്റ് പാർട്ടിയെ അനുകൂലിക്കുന്ന തൊഴിലാളികൾ ആയിട്ട് കൂടിയും , മാർക്സിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പ് ആണ് ഇവിടെ നാം കാണുന്നത് .

ഇന്ത്യ ഭരിക്കുന്ന കക്ഷി ആയ , കേരളത്തിലെ ബി. ജെ. പി ക്കു ഇതൊന്നും ഒരു പ്രശ്നമേ അല്ല . കേരളത്തിൽ നിന്ന് കൂടുതൽ ജനപ്രതിനിധികളെ നൽകിയാൽ റബ്ബറിന് വില കൂട്ടാം എന്ന നിലപാട് തന്നെ ഭരണ ഘടനാ ലംഘനം ആണ് .

കേരള സർക്കാരിന് ചെയ്യവുന്നതു :-

ന്യായ വില നൽകി , റബ്ബർ സംഭരണം നടത്തി കേരളത്തിലെ റോഡുകൾ പുനര്നിര്മ്മിക്കുമ്പോൾ , റബ്ബറൈസ്ഡ് ആക്കവുന്നതാണ് . അത് പോലെ എല്ലാ വഴികളും റബ്ബറൈസ്ഡ് ആക്കിയാൽ യാധൊരു വിധ , ഗട്ടറുകളും വഴിയിൽ ഉണ്ടാവില്ല എന്നതും ശ്രദ്ധിക്കണം . ഏറ്റുമാനൂർ-എറണാകുളം റോഡ് , തൊടുപുഴ -മൂവാറ്റുപുഴ റോഡ് , പാലാ ബൈ-പാസ് റോഡ് ഇവ എല്ലാം ഉത്തമ ഉദാഹരണം ആണ് .

പെട്രോളിന് വില കൂട്ടുകയും കുറക്കുകയും ചെയുന്ന പോലെ റബ്ബർ വിലക്കനുസരിച്ചു , റബര് ഉളപ്പന്നങ്ങളുടെ വിലയും കൂടുകയും കുറയുകയും ചെയുക ആണെങ്കിൽ പിന്നെയും മനസിലാക്കാം . ഇവിടെ ടയർ , റബര് ചെരുപ്പുകൾ , ഗർഭ നിരോധന ഉറകൾ , മറ്റു റബര് ഉൽപ്പന്നങ്ങൾ ഇവക്കു ദിനം പ്രതി വില കൂടുകയാണ് . കര്ഷകന് മാത്രം അവഗണന .

നാളികേര കൃഷിയുടെ പരാജയം :

294307_497624576932754_78824215_n

കേരളം എന്ന പേര് വരുവാൻ തന്നെ കാരണം ആയ നാളികേര കൃഷി ഇന്ന് അന്യം വന്ന ഒന്നാണല്ലോ . കേരളത്തിലെ കൃഷി വകുപ്പ് , ഈ കൃഷിയെ സംരക്ഷിക്കാൻ എന്താണ് ചെയുന്നത് ? കേരളത്തിൽ മാത്രമേ നാളികേര കൃഷി പരാജയം ആവുന്നുള്ളൂ എന്നതും ശ്രദ്ധേയം ആണ് . കർണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നാളികേരം തഴച്ചു വളരുക ആണ് . കേരളം മാറി മാറി ഭരിച്ച , കമ്മ്യൂണിസ്റ്റുകളും , വലതനന്മാരും , നാളികേരതോട് കാണിച്ച അനീതി ആണ് , കേരളത്തിന്റെ നാളികേരം അന്യ സംസ്ഥാനത്തു തഴച്ചു വളരുന്നത് . അല്ലെങ്കിൽ തന്നെ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് അന്യസംസ്ഥാനത്താണല്ലോ വിളവെടുപ്പ് . തേങ്ങക്കു ന്യായമായ വില ലഭിക്കുവാനും , കൃഷി നന്നായി പോകുവാനും വേണ്ട സൗകര്യങ്ങൾ , സർക്കാർ ജനത്തിനു ചെയ്തു കൊടുക്കണം .

നെൽകൃഷിയുടെ നഷ്ടം സർക്കാർ നികത്തുമോ ?

img-20161101-wa0011

ഇത് പോലെ തന്നെ ആണ് നെൽകൃഷി . നാലിൽ ഒന്നായി നെൽകൃഷി കേരളത്തിൽ ചുരുങ്ങി എന്നത് ശ്രദ്ദേയം ആണ് . നെൽപ്പാടങ്ങൾ നികത്തപ്പെടുന്നു . കാരണം കര്ഷകന് കേരള മാർക്കറ്റിൽ ന്യായ വില ലഭ്യമല്ല . തൊഴിലാളികളെ ലഭ്യമല്ല .

സബ്സിഡി ഏർപ്പെടുത്തി കൃഷി രംഗങ്ങൾ പ്രോത്സാഹിപ്പിക്കുക ആണ് ഉത്തരവാദിത്തപ്പെട്ട സർക്കാരുകളും , ജനപ്രതിനിധികളും ചെയ്യണ്ടത് . വിപ്ലവ പാർട്ടിയുടെ നേതാക്കന്മാർ പോലും ഇന്ന് മണ്ണിൽ പണിയെടുക്കില്ല എന്നത് കേരള സമൂഹത്തിൽ വലിയ ചർച്ച ആയതാണ് . ജനപ്രതിനിധികളെ , കർഷകർ വെറുക്കുന്ന ഒരു സാഹചര്യം ഉണ്ടാവാതെ , ശ്രദ്ധിക്കണ്ടതും ഒരു ജനപ്രതിനിധിയുടെ കടമ ആണ് .

ന്യൂസ് എഡിറ്റർ ,

കേരളാന്യൂസ്.കോം

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.