മുരളീധരനു ചിന്ത പാക്കിസ്‌ഥാനെക്കുറിച്ച്:ആരോടും പാക്കിസ്‌ഥാനിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.എൻ. രാധാകൃഷ്ണൻ

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ. മുരളീധരനു പാക്കിസ്‌ഥാനെക്കുറിച്ചു മാത്രമാണു ചിന്തയെന്നു ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. താൻ ആരോടും പാക്കിസ്‌ഥാനിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാധാകൃഷ്ണൻ  പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചു ജീവിക്കാൻ കഴിയാത്തവർ രാജ്യം വിടണമെന്നാണു താൻ പറഞ്ഞത്. ഭരണഘടനയ്ക്കു വിധേയമായി ജീവിക്കാത്തവർ രാജ്യത്തിനു വെല്ലുവിളിയാണ്. ദേശീയഗാനത്തെ അംഗീകരിക്കാൻ കഴിയാത്തവർ ഭരണഘടനയോടു മുഖംതിരിഞ്ഞു നിൽക്കുന്നവരാണ്. ഇത്തരക്കാർ രാജ്യം വിടുന്നതാണു നല്ലതെന്നായിരുന്നു തന്റെ പരാമർശമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യം വിടുക എന്നതു പാക്കിസ്‌ഥാനിലേക്കു പോവുക മാത്രമാണെന്നു ചിന്തിക്കുന്നവരാണ് ഇപ്പോൾ വിഷയം പെരുപ്പിക്കുന്നത്. കെ. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റും ഇതാണു സൂചിപ്പിക്കുന്നത്. ഇന്ത്യക്കു പുറമേ മറ്റു രാജ്യങ്ങളുണ്ട്. എന്നാൽ പാക്കിസ്‌ഥാനെ മാത്രമാണു മറ്റു രാജ്യമായി ഇക്കൂട്ടർ കാണുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *

Close