അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും

ന്യൂഡല്‍ഹി: പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നതായി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. നട്ടെല്ലിനേറ്റ ക്ഷതം വിമാനത്തില്‍ നിന്ന് ഇജക്‌ട് ചെയ്ത് പോകുന്ന വേളയിലായിരിക്കാമെന്നാണ് നിഗമനം.

പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ധമാനെ വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിലാണ് ആദ്യം പരിശോധനക്ക് വിധേയമാക്കിയത്. പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി. അഭിനന്ദന് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ടെന്ന് എം.ആര്‍.ഐ സ്‌കാനില്‍ വ്യക്തമായി. ഈ ക്ഷതം ഏറ്റത് വിമാനത്തില്‍ നിന്ന് ഇജക്‌ട് ചെയ്ത് പോകുന്ന വേളയിലായിരിക്കാമെന്നാണ് നിഗമനം. അതേസമയം പാകിസ്താനില്‍ പ്രദേശവാസികളുടെ മര്‍ദനത്തിനിരയായതിനെത്തുടര്‍ന്ന് വാരിയെല്ലിന് പരിക്കേറ്റതായും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, കാബിനറ്റ് സുരക്ഷ സമിതിയംഗങ്ങളായ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares