പല്ലുവേദനയുമായി വന്നയാളുടെ മൂന്ന് പല്ലുകള്‍ ഡോക്ടര്‍ പറിച്ചു ; വായില്‍ രക്തസ്രാവമുണ്ടായി രോഗി മരിച്ചു

ഹുബ്ബാലി: പല്ലുവേദനയുമായി എത്തിയയാളുടെ മൂന്ന് പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. അബ്ദുള്‍ ഖാദര്‍ എന്ന ബഗാല്‍ക്കോട്ടു സ്വദേശിയാണ് മരണമടഞ്ഞത്. അബ്ദുള്‍ഖാദറിന്റെ സഹോദരന്റെ പരാതിയില്‍ ഡോ. വീരേഷ് മഗലാദിനെതിരേ കേസെടുത്തെങ്കിലും ചികിത്സാപിഴവിനെക്കുറിച്ചുള്ള ആരോപണം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

ഖാദറിന്റെ സഹോദരന്‍ അബ്ദുള്‍ റസാഖാണ് പരാതി നല്‍കിയത്. ഡിസംബര്‍ 8 നായിരുന്നു പല്ലുവേദനയെ തുടര്‍ന്ന് ഖാദര്‍ മലഗാഡിന്റെ ദന്തല്‍ ക്ളീനിക്കില്‍ എത്തിയത്. എന്നാല്‍ ഡോക്ടര്‍ മൂന്ന് പല്ല് പറിച്ചതായിട്ടാണ് ആരോപണം. ഇതിന് ശേഷം വായില്‍ രക്തസ്രാവം ഉണ്ടായ ഖാദറിനെ കര്‍ണാടകാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡിസംബര്‍ 9 ന് പ്രവേശിപ്പിച്ചു. ഡിസംബര്‍ 11 ന് കിംസില്‍ രോഗിയെ സന്ദര്‍ശിച്ച ദന്തിസ്റ്റ് കോമാ അവസ്ഥയില്‍ കിടക്കുന്ന രോഗിയുടെ വിരലടയാളം ഒരു കത്തില്‍ പതിപ്പിച്ചെന്നും അതില്‍ തന്റെ ഈ അവസ്ഥയ്ക്ക് കാരണം പല്ലുരോഗ വിദഗ്ദ്ധനല്ലെന്ന് എഴുതിച്ചേര്‍ത്തെന്നും പറയുന്നു. ആശുപത്രിയില്‍ എത്തിയ ദന്തഡോക്ടര്‍ 10,000 രൂപയോളം നല്‍കിയതായും പറയുന്നു.

ഞായറാഴ്ച രക്തസ്രാവത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഖാദര്‍ മരിച്ചെന്നായിരുന്നു ബന്ധിക്കള്‍ ആരോപിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുവരുമ്ബോള്‍ തന്നെ കോമാ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതായി കിംസിലെ ഡോക്ടര്‍മാരും പറയുന്നു. രണ്ടുദിവസം മുമ്ബ് വരികയായിരുന്നെങ്കില്‍ ചിലപ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞേക്കുമായിരുന്നെന്നും പറഞ്ഞു. അതേസമയം രോഗിയില്‍ നിന്നും ഒരുപാട് രക്തം പോയിട്ടും അക്കാര്യം വീട്ടുകാര്‍ തന്നെ അറിയിച്ചില്ല എന്നാണ് ഡോ. മഗാലദ് പറയുന്നത്. കിംസില്‍ പ്രവേശിപ്പിച്ച്‌ മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് തന്നെ വിവരം അറിയിച്ചത്.

താന്‍ അഭിഭാഷകനാണെന്ന് പറഞ്ഞ് ഒരാള്‍ തന്നില്‍ നിന്നും പണം പിടുങ്ങാന്‍ നോക്കിയപ്പോള്‍ താന്‍ ആശുപത്രിയിലേക്ക് പോകുകയും അവിടെ ചെന്നപ്പോള്‍ തങ്ങള്‍ ദരിദ്രരാണെന്നും സാമ്ബത്തികമായി സഹായിക്കണം എന്നു ഖാദറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് താന്‍ രോഗിയില്‍ നിന്നും സ്റ്റേറ്റ്മെന്റ് ഒപ്പിട്ടു വാങ്ങി പണം നല്‍കിയെന്നുമാണ് മഗലാദ് പറയുന്നത്. കോമായില്‍ കിടക്കുന്ന രോഗിയില്‍ നിന്നും നിര്‍ബ്ബന്ധിതമായി വിരലടയാളം പതിപ്പിച്ചു എന്ന ആരോപണത്തില്‍ കിംസ് പോലെയുള്ള ഒരാശുപത്രിയില്‍ കയറി ഒരു രോഗിയുടെ വിരലടയാളം നിര്‍ബ്ബന്ധമായി പതിപ്പിക്കാന്‍ കഴിയുമോ എന്നാണ് ചോദിച്ചത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

One thought on “പല്ലുവേദനയുമായി വന്നയാളുടെ മൂന്ന് പല്ലുകള്‍ ഡോക്ടര്‍ പറിച്ചു ; വായില്‍ രക്തസ്രാവമുണ്ടായി രോഗി മരിച്ചു

  • January 15, 2019 at 2:28 am
    Permalink

    Rattling informative and great bodily structure of content, now that’s user genial (:.

Leave a Reply

Your email address will not be published.

Shares