ബാങ്കിന് മുകളില്‍ നിന്ന് ചാടി എസ്.ബി.ഐ ക്ളര്‍ക്ക് ജീവനൊടുക്കി

കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം മേനക ജംഗ്‌ഷനിലെ അഡ്‌മിനിസ്ട്രേഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും ചാടി ക്ലര്‍ക്കും വിമുക്തഭടനുമായ കോലഞ്ചേരി പുത്തന്‍കുരിശ് ഐനാമുകള്‍ ഞാട്ടിയില്‍ എന്‍.എസ്. ജയന്‍ (51) ജീവനൊടുക്കി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കാരണം വ്യക്തമല്ല.

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ബാങ്ക് എംപ്ലോയിസ് എറണാകുളം ജില്ലാ സെക്രട്ടറിയും സ്‌റ്റേറ്റ് ബാങ്ക് യൂണിയന്‍ ജില്ലാ അസി. ജനറല്‍ സെക്രട്ടറിയുമാണ്. നാലു മണിയോടെ ജയന്‍ മൊബൈലില്‍ സംസാരിച്ച്‌ കെട്ടിടത്തിന് മുകളിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചു. ഇതിനുശേഷം ഷൂസ് കെട്ടിടത്തിന് മുകളില്‍ ഊരിവച്ചു. സമീപത്തായി മൊബൈല്‍ ഫോണുമുണ്ടായിരുന്നു.ചാട്ടത്തില്‍ കെട്ടിടത്തിന്റെ മുറ്റത്തെ മതിലിലേക്ക് ഇടിച്ച്‌ ജയന്റെ തല ഛിന്നഭിന്നമായി തത്ക്ഷണം മരിച്ചു. ഈ സമയം റോഡില്‍ നല്ല തിരക്കുമുണ്ടായിരുന്നു. സംഭവം നേരില്‍ക്കണ്ട പലരും ഓടിമാറി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബാങ്കിലെ ജോലിയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണിലെ വിളികളെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് സെന്‍ട്രല്‍ പൊലീസ് എസ്.ഐ. ജോസഫ് സാജന്‍ പറഞ്ഞു. ഭാര്യ: വിജി. മകന്‍: അനന്ത് (സി.എ. വിദ്യാര്‍ത്ഥി)

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares