157 യാത്രക്കാരുമായി എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണു

അഡിസ് അബാബ: 157 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു. പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്ബനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. അപകടത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചതായി എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 737- 800 എംഎഎക്സ് വിമാനമാണ് അപകടത്തില്‍പെട്ടത്.

അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും ആരെങ്കിലും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച്‌ അറിവില്ലെന്നും വിമാനക്കമ്ബനി വ്യക്തമാക്കി. അഡിസ് അബാബയില്‍നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.പ്രതിദിന സര്‍‌വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണു തകര്‍ന്നത്. ഇത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്നു പുറപ്പെട്ട വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇത്യോപ്യന്‍ പ്രധാനമന്ത്രി ട്വിറ്റര്‍ വഴി അനുശോചനം രേഖപ്പെടുത്തി.

ഇത്യോപ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനക്കമ്ബനി ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. 10.6 മില്യന്‍ യാത്രക്കാര്‍ക്കു സേവനം നല്‍കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി കമ്ബനി നേരത്തേ അറിയിച്ചിരുന്നു. 2010 ജനുവരിയിലാണ് ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇതിനു മുന്‍പ് തകര്‍ന്നത്. ബെയ്റൂട്ടില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടന്‍ ഈ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares