അഞ്ജു ബോബി ജോർജും ദേശീയ കായിക നയം സമിതിയിൽ.

ദേശീയ കായിക നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രകായികമന്ത്രാലയം രൂപം നൽകിയ ഒമ്പതംഗ സമിതിയിൽ മലയാളി അത്ലറ്റും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോർജ്, ഒളിമ്പ്യൻ അഭിനവ് ബിന്ദ്ര, മുൻ ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോൺ എന്നിവരെ ഉൾപ്പെടുത്തി. കായികവകുപ്പ് സെക്രട്ടറി ഇൻജേറ്റി ശ്രീനിവാസാണ് ചെയർമാൻ. കായികരംഗം മികവുറ്റതാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കലാണ് സമിതിയുടെ മുഖ്യലക്ഷ്യം.

കായിക രംഗവുമായി ബന്ധപ്പെട്ട കോടതി വിധികൾ, അന്താരാഷ്ട്ര പരിശീലനങ്ങൾ, കായിക മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആഗോള കായികനയങ്ങളെ അടിസ്‌ഥാനമാക്കി ചട്ടങ്ങളും ഭരണപരിപാലനത്തിനുള്ള നയങ്ങളും രൂപപ്പെടുത്തൽ തുടങ്ങിയവ സമിതിയുടെ അധികാരപരിധിയിൽ വരും. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര, ദീപ കർമാക്കറുടെ പരിശീലകൻ വിശ്വേശർ നന്ദ, പത്രപ്രവർത്തകൻ വിജയ് ലോക്പാൽ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *