സർവകലാശാല സന്ദർശനം; സൗരവ് ഗാംഗുലിക്കു വധഭീഷണി 

 

 
കോൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിക്കുനേർക്ക് വധഭീഷണി. ഈമാസം അഞ്ചിനാണ് ഗാംഗുലിക്കു നേർക്കു വധഭീഷണിയുണ്ടായത്. ഇക്കാര്യത്തിൽ പോലീസിൽ വിവരം നൽകിയെങ്കിലും പരാതി എഴുതിനൽകിയിട്ടില്ലെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഗാംഗുലി അറിയിച്ചു.

ഈമാസം 19ന് മിഡ്നാപ്പൂരിലെ വിദ്യാസാഗർ സർവകലാശാല സന്ദർശിക്കുമെന്ന് ഗാംഗുലി അറിയിച്ചിരുന്നു. ഈ പ്രദേശത്തേക്കു സന്ദർശനം നടത്തുന്നതിൽനിന്നു പിൻമാറണമെന്നായിരുന്നു ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *