മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന തോന്നല്‍: സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രിയും രംഗത്തെത്തി. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്ത്രിയെ അല്ല മേല്‍ശാന്തിയെ ആണ് പുറത്താക്കിയത്. അത് ചെയ്തത് മന്ത്രിയല്ല,​ രാജാവാണ്. പക്ഷേ,​ ഇന്ന് മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുകയാണ്. അതു തിരുത്തപ്പെടണം. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചു. വിധിയില്‍ കാര്യമായ കുഴപ്പമുണ്ടെന്ന് കോടതിക്ക് തോന്നിയത് കൊണ്ടാണിത്. എന്നാല്‍ സര്‍ക്കാരിന് അതു മനസിലായില്ല.

ഒരു സമൂഹത്തെ ചവിട്ടിമെതിക്കാന്‍ തീരുമാനിച്ചാല്‍ കേരളം അതിനു മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares