News Updates :

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യചങ്ങല.

മദ്യ നിരോധനത്തിന്റെ അവബോധം ജനങ്ങളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യചങ്ങല അണിനിരത്തുവാൻ ബിഹാർ സർക്കാർ. ജനുവരി 21 നാണു മനുഷ്യചങ്ങല തീർക്കുന്നത്. 11,292 കിലോമീറ്റർ ദൈർഘ്യമുള്ള മനുഷ്യ ചങ്ങല സംസ്‌ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും അണിനിരക്കും. ദശലക്ഷകണക്കിനു ആളുകളാണു ചങ്ങലയിൽ അണിനിരക്കുകയെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2016 ഏപ്രിൽ അഞ്ചിനു സംസ്‌ഥാനത്തു സർക്കാർ മദ്യം നിരോധിച്ചിരുന്നു. എന്നാൽ ഇതിനുശേഷം 16,000ൽ അധികം ആളുകളാണു സംസ്‌ഥാനത്തേക്കു മദ്യം കടത്തുക, മദ്യ ഉപഭോഗം തുടങ്ങിയ കുറ്റങ്ങൾക്കു അറസ്റ്റിലായത്. ഈ സാഹചര്യത്തിലാണു സർക്കാർ ജനങ്ങളിൽ മദ്യ നിരോധനത്തിന്റെ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ മനുഷ്യചങ്ങല ഒരുക്കുവാൻ പദ്ധതിയിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ചങ്ങലയുടെ ചിത്രം എടുക്കുന്നതിനായി സർക്കാർ ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്. ഐഎസ്ആർഒയുടെ രണ്ടു ഉപഗ്രഹങ്ങളും ഒരു വിദേശ ഉപഗ്രഹവും ഉപയോഗിച്ചാണു മനുഷ്യചങ്ങലയുടെ ചിത്രം പകർത്തുന്നത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *