ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല.

പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിന് ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണചുതല. സംഭവത്തില്‍ പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിന് വീഴ്ച പറ്റിയതായി സാങ്കേതിക സര്‍വകലാശാല അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് നാളെ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കും. ജിഷ്ണു പ്രണോയിയുടെ മരണം സംഭവിച്ച് 5 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയല്ലെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറാണ് അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി നല്‍കി ഉത്തരവിട്ടത്. പുതിയ സംഘം ഇന്ന് തന്നെ കോളജിലെത്തി അന്വേഷണം ആരംഭിക്കും.

വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കോള‍ജിലെത്തി തെളിവെടുപ്പ് നടത്തിയ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ജി പി പത്മകുമാറും പരീക്ഷാ കണ്‍ട്രോളര്‍ എസ് ഷാബുവും നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജിഷ്ണു നോക്കിയെഴുതി എന്ന് പറയുന്ന വിദ്യാര്‍ഥിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്നാണ് ഈ വിദ്യാര്‍ഥി അടക്കമുള്ള സഹപാഠികള്‍ മൊഴി നല്‍കിയത്. എന്നാല്‍ പരീക്ഷാ സമയത്ത് ഹാളില്‍ ഉണ്ടായിരുന്ന അധ്യാപകന്റെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്. ഇതിന് ശേഷം നാളെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കോളജില്‍ ഇടിമുറിയുള്ളതായും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ സ്ഥിരമാണെന്നും വിദ്യാര്‍ഥികള്‍ മൊഴി നല്‌കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോളജിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയുള്ളതായി സംഘം വിലയിരുത്തുന്നു. അടുത്ത വര്‍‌ഷത്തെ അംഗീകാരം പുതുക്കാനുള്ള പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍‌കാനും സംഘം തീരുമാനിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മരണത്തില്‍ നടക്കുന്ന പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന കുടുംബത്തിന്റെ പരാതിയും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ധാരണയായി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് അച്ഛന്‍ അശോകന്‍ ആവശ്യപ്പെട്ടിരുന്നു. ജിഷ്ണുവിന് കോളേജില്‍ മാനസികമായും ശാരീരികമായും പീഡനമേറ്റിട്ടുണ്ടെന്നും അച്ഛന്‍ പറഞ്ഞു.‍ മുഖ്യമന്ത്രിക്ക് പരാതി നല്കാനും കുടുംബം ആലോചിക്കുന്നുണ്ട്

സംഭവം നടന്ന് ഇതുവരെ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടിയുണ്ടായിട്ടില്ലെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട്. സംഭവം നടന്ന അന്ന് തന്നെ പോലീസില്‍ പരാതി നല്കിയിരുന്നു. ഉന്നത രാഷ്ട്രീയ ഇടപ്പെടലാണ് അന്വേഷണം വൈകിപ്പിക്കുന്നതിന് പിന്നിലെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ജിഷ്ണുവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വളയം പഞ്ചായത്ത് പ്രസിഡന്‍റ് എം സുമതി ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. ഇ കെ വിജയന്‍ എം എല്‍ എ, മുന്‍മന്ത്രി ബിനോയ് വിശ്വം, എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കാനും, പാമ്പാടി നെഹ്രു കോളേജിലേക്ക് ബഹുജനമാര്‍ച്ച് നടത്താനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. #JusticeForJishnu #Justice4Jishnu

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

Shares