നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കും എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്.

ന്യൂഡൽഹി: നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കും എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പു നടക്കും. ലഖിംപുർ(ആസാം), ഷാദോൾ(മധ്യപ്രദേശ്), കൂച്ച്ബിഹാർ, ടംലുക്ക്(പശ്ചിമബംഗാൾ) എന്നിവയാണ് ലോക്സഭാ മണ്ഡലങ്ങൾ. തമിഴ്നാട്, പുതുച്ചേരി, അരുണാചൽപ്രദേശ്, മധ്യപ്രദേശ്, ത്രിപുര, പശ്ചിമബംഗാൾ എന്നീ സംസ്‌ഥാനങ്ങളിലാണ് എട്ടു നിയമസഭാ മണ്ഡലങ്ങൾ. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പു നീട്ടിവച്ച രണ്ടു മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്.

ഷാദോളും ലഖിംപുരും ബിജെപിയുടെ സിറ്റിംഗ് മണ്ഡലങ്ങളാണ്. കൂച്ച്ബിഹാർ, ടാംലുക്ക് എന്നിവ തൃണമൂൽ കോൺഗ്രസിന്റെ മണ്ഡലങ്ങളാണ്. പുതുച്ചേരിയിലെ നെല്ലിത്തോപ്പിൽ മുഖ്യമന്ത്രി വി. നാരായണസ്വാമി ജനവിധി തേടുന്നു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *

Close