ലോക ക്യാൻസർ ദിനത്തിൽ താരങ്ങളായി മൂന്നു പെൺകുട്ടികൾ

 

നാൽപ്പാത്തിമല : ലോക ക്യാൻസർ ദിനം ഇന്ന് ആചരിക്കുകയാണ്. ലോക ക്യാൻസർ ദിനത്തിൽ ക്യാൻസർ രോഗികൾക്കുവേണ്ടി തങ്ങളുടെ മുടി മുറിച്ചു നൽകി താരങ്ങളായി മാറിയിരിക്കുകയാണ് അബുദാബി സെന്റ് ജോസഫ് സ്കൂളിലെ മൂന്ന് പെൺകുട്ടികൾ. ക്രിസ്റ്റി ആൻ പൗലോസ്, സ്നേഹ എലിസബത്ത് പൗലോസ്, മരിയ തെരേസാ പൗലോസ് എന്നിവരാണ് ക്യാൻസർ രോഗികൾക്കുവേണ്ടി തങ്ങളുടെ മുടി നൽകി അവരുടെ വേദനയിലും ആശ്വാസത്തിലും പങ്കുകാരായത്.

ക്യാൻസർ രോഗികൾക്കായി ഇതിന് മുൻപ് സർഗ്ഗക്ഷേത്രയിലൂടെയും കുട്ടികൾ കേശ ദാനം നടത്തിയട്ടുണ്ട്. ഇത്തവണ നാൽപ്പാത്തിമല സെന്റ് തോമസ് ഇടവകയിലൂടെ ചങ്ങനാശ്ശേരി അതിരൂപത ചാസിന് കേശദാനം നടത്തി. ഇന്നലെ ഞായറാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം മുടി ഇടവക വികാരി റവ ഫാ സോണി മുണ്ടുനടയ്ക്കൽ ചാസിന് കൈമാറി.

കരുണയുടെയും ത്യാഗത്തിന്റെയും മാതൃകയിൽ കുട്ടികൾ വളരുന്നതിൽ അതിയായ സന്തോഷം തോന്നുന്നു, കുട്ടികളെ ഇതിനായി ഒരുക്കിയ മാതാപിതാക്കളെയും
റവ ഫാ സോണി മുണ്ടുനടയ്ക്കൽ അഭിനന്ദിച്ചു. ഇടവക കൈക്കാരന്മാരായ പി സി ചെറിയാൻ പടിഞ്ഞാറേയിൽ, സജി പ്ലാത്തോട്ടം, ചാസ് യൂണിറ്റ് സെക്രട്ടറി ജീമോൻ കഴുതാടിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അബുദാബിയിൽസ്ഥിര താമസക്കാരായ പൗലോസ് തോമസ്-ട്രീസാ ജോസഫ് ദമ്പതികളുടെ മക്കളാണ് ക്രിസ്റ്റി ആൻ പൗലോസ്, സ്നേഹ എലിസബത്ത് പൗലോസ്, മരിയ തെരേസാ പൗലോസ്

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares