വോട്ടിലേക്ക് കണ്ണിട്ട് മോഡിയുടെ തെരഞ്ഞെടുപ്പ് ബജറ്റ്‌

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പായി കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങി കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതായിരുന്നു മോഡി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. സാമ്ബത്തിക സര്‍വ്വേ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ പോലും തയ്യാറാകാത്ത ബിജെപിയുടെ പൊളളത്തരം വെളിവാക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

അഞ്ചുലക്ഷംരൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ്. ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ബംപര്‍ സമ്മാനമായി ഈ പ്രഖ്യാപനം. മാസവരുമാനക്കാരും പെന്‍ഷന്‍കാരും അടക്കം മൂന്നുകോടിപേര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ നടപ്പില്‍വരുത്തേണ്ട നികുതിഇളവു നിര്‍ദേശം മാത്രമായിരിക്കും ഇത്. അതുകൊണ്ടുതന്നെ വിവാദത്തിനും ഈ പ്രഖ്യാപനം വഴിവയ്ക്കും.

നിലവില്‍ രണ്ടരലക്ഷമായിരുന്ന നികുതിഇളവുപരിധിയാണ് ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയത്. പുതിയ പ്രഖ്യാപനത്തിലൂടെ മാസവരുമാനക്കാര്‍, പെന്‍ഷന്‍കാര്‍, ചെറുകിട കച്ചവടക്കാര്‍ അടക്കം മൂന്നുകോടിപേര്‍ക്ക് ഏതാണ്ട് പതിനെണ്ണായിരത്തി അഞ്ഞൂറുകോടിരൂപയുടെ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 80സി പ്രകാരമുള്ള ഇളവ് ഒന്നരലക്ഷംരൂപയില്‍ തുടരും. ഇതോടെ നിക്ഷേപ ഇളവുകളടക്കം ആറരലക്ഷംരൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി നല്‍കേണ്ടിവരില്ല.

അതേസമയം ഭവനവായ്പ പലിശ, ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ വായ്പയ്ക്കുള്ള പലിശ അടക്കം നിലവിലുള്ള ഇളവുകള്‍ കൂടി കണക്കാക്കിയാല്‍ ആറരലക്ഷത്തിനുമുകളില്‍ വാര്‍ഷികവരുമാനമുള്ളവര്‍ക്കും ആദായനികുതി നല്‍കേണ്ടിവരില്ലെന്ന് കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. മാസവരുമാനക്കാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നാല്‍പതിനായിരത്തില്‍നിന്ന് അന്‍പതിനായിരം രൂപയായി വര്‍ധിപ്പിച്ചു. ഇതിലൂടെ നാലായിരത്തി എഴുന്നൂറുകോടിരൂപയുടെ അധികനികുതിഇളവു നേട്ടമുണ്ടാകും.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച്‌ അവകാശ വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത്. ബജറ്റ് അവതരണത്തില്‍ ബിജെപിയുടെ എക്കാലത്തെയും തുറുപ്പു ചീട്ടായ സൈന്യവുമായും പശുസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ പരാമര്‍ശിച്ച്‌ പോയ മന്ത്രി, പക്ഷേ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമുളള പ്രഖ്യാപനങ്ങല്‍ വിശദമായി തന്നെ വായിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ കര്‍ഷകരും, തൊഴിലാളികളും, മധ്യവര്‍ഗവും വലിയ വോട്ട് ബാങ്കാണെന്ന തിരിച്ചറിവിന്റെ ആകെ തുകയാണ് ഇന്നത്തെ ബജറ്റ് പ്രസംഗത്തില്‍ പ്രതിഫലിച്ചത്.

പിയൂഷ് ഗോയല്‍ ഇന്ന് സഭയില്‍ പറഞ്ഞത്

 • ഗ്രാമീണ മേഖലയില്‍ 98 ശതമാനം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു
 • ജീവിത നിലവാരം ഉയര്‍ന്നു
 • 2022 ല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വീടും കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനവും
 • രാജ്യം വികസനത്തിലേക്ക് കുതിക്കുന്നു
 • ധനകമ്മി വെട്ടിക്കുറയ്ക്കാന്‍ ഈ വര്‍ഷം കഴിഞ്ഞു
 • ബാങ്കിങ് പരിഷ്‌കരണം രാജ്യത്തെ പുതിയ സാമ്ബത്തിക ക്രമത്തിലേക്ക് ഉയര്‍ത്തി
 • പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിച്ചു
 • നികുതി വരുമാനം വര്‍ദ്ധിച്ചു, പ്രത്യക്ഷ നികുതി വരുമാനം ഇരട്ടിയാക്കി
 • സൗജന്യ പാചക വാതക സ്‌കീം വന്‍ വിജയം ആറു കോടി സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി
 • ആയുഷ്മാന്‍ ഭാരത് ലോകത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ പ്രൊജക്‌ട്
 • ശുചിത്വ ഭാരത് വന്‍ വിജയം
 • വിശക്കുന്ന വയറുമായി ആരും ഉറങ്ങേണ്ടി വരില്ലെന്ന് ഉറപ്പുവരുത്തി
 • ഭരണരംഗം അഴിമതി രഹിതമാക്കി
 • മൂന്നുലക്ഷം കോടിയോളം കിട്ടാക്കടം തിരിച്ചുപിടിച്ചു
 • ബാങ്കിംഗ് രംഗത്ത് സമഗ്ര പരിഷ്‌കരണം കൊണ്ടുവന്നു
 • കിട്ടാകടങ്ങളെ കുറിച്ചുളള കണക്ക് ആര്‍ബിഐയോട് ആവശ്യപ്പെട്ടു
 • പാവപ്പെട്ടവര്‍ക്കായുളള ഭവന നിര്‍മ്മാണം അഞ്ചിരട്ടിയാക്കി
 • ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒരുലക്ഷം കോടി ചെലവഴിച്ചു
 • എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു
 • സാമ്ബത്തിക സംവരണം വലിയ നേട്ടം
Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares