കോൺഗ്രസിലെ രണ്ടു എം എൽ എ മാർ രാജി വെച്ച് ബി ജെ പീ യിലേക്ക് ? കേരളത്തിലും നേട്ടമുണ്ടാക്കാൻ ബി ജെ പീ . ഒരാൾക്ക് കേന്ദ്ര മന്ത്രി സ്ഥാനവും , രണ്ടാമന് സഹമന്ത്രി സ്ഥാനവും നൽകാമെന്ന് വാഗ്ദാനം . ഇത് വഴി നായർ സമുദായ ദ്രുവീകരണം ഉണ്ടാക്കാമെന്നും ബി ജെ പീ കരുതുന്നു .

കോൺഗ്രസിലെ രണ്ടു എം എൽ എ മാർ രാജി വെച്ച് ബി ജെ പീ യിലേക്ക് ? കേരളത്തിലും നേട്ടമുണ്ടാക്കാൻ ബി ജെ പീ . ഒരാൾക്ക് കേന്ദ്ര മന്ത്രി സ്ഥാനവും , രണ്ടാമന് സഹമന്ത്രി സ്ഥാനവും നൽകാമെന്ന് വാഗ്ദാനം . ഇത് വഴി നായർ സമുദായ ദ്രുവീകരണം ഉണ്ടാക്കാമെന്നും ബി ജെ പീ കരുതുന്നു .

കേരളത്തിലെ കോൺഗ്രസിൽ എം എം ഹസൻ താൽക്കാലികം ആയെങ്കിലും പ്രസിഡന്റ് ആയതോടെ ബി ജെ പീ ഭൂരിപക്ഷ വർഗീയത നിറച്ചു നിറുത്തി പാർട്ടി വളർത്താൻ ലക്‌ഷ്യം വെക്കുക ആണ് . കടുത്ത ഉമ്മൻ ചാണ്ടി അനുകൂലി ആയ എം എം ഹസൻ അടുത്ത ആറു മാസത്തേക്കെങ്കിലും പ്രസിഡന്റ് ആയി തുടരുകയും തൽസ്ഥാനത്തു ഉമ്മൻ ചാണ്ടിയോ , ബെന്നി ബെഹനാനോ എത്തി പെടാനും സാധ്യത ഉണ്ട് , ഒരു പക്ഷെ ഉമ്മൻ ചാണ്ടി അദ്യക്ഷൻ ആയില്ല എങ്കിൽ 3 മാസത്തിനുള്ളിൽ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുത്തേക്കും . അങ്ങനെ വന്നാൽ എക്കാലവും ജാതി നോക്കി വീതിക്കുന്ന കോൺഗ്രസിന്റെ സമവാക്യങ്ങൾ തെറ്റും . ഹിന്ദു സമുദായത്തിന്റെ പ്രാധിനിത്യത്തെ ഇല്ലാതാക്കുകയും ചെയ്യും . ഈ സാഹചര്യത്തെ മുന്നിൽ കണ്ടാണ് ബി ജെ പീ അവരുടെ തുറുപ്പു ചീട്ടു വെളിയിൽ എടുക്കുന്നത് .

മധ്യ കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് എം. എൽ .എ യെ ആണ് അവർ സഹ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് . എറണാകുളം ജില്ലയുടെ അഭിവാജ്യ ഘടകം ആയ ഈ എം എൽ എ ഗർജിക്കുന്ന സിംഹം ആയാണ് പൊതുവെ അറിയപ്പെടുന്നത് . ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ മന്ത്രി സ്ഥാനം ലഭിക്കാതെ വന്നപ്പോൾ ഇദ്ദേഹം , പിന്നീട് ഉമ്മൻ ചാണ്ടിയുടെ വിമർശകൻ ആയി നില നിന്നതും ചരിത്രമാണ് . അഞ്ചാം മന്ത്രി വിവാദം മുതൽ , കെ ബാബുവിന്റെ കോഴ കേസിൽ വരെ ഇദ്ദേഹം സർക്കാരിനെതിരെ നിലപാട് എടുത്തിരുന്നു . എന്നാൽ ഇടതുപക്ഷം വന്നതിനു ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടു എന്നതും കൂട്ടി വായിക്കണം . യു ഡീ എഫിലെ സീനിയർ നേതാവായിരുന്ന കെ എം മാണിയെ പോലും ഇദ്ദേഹം ചാനലുകളിൽ വ്യക്തി ഹത്യ നടത്തിയിരുന്നതും നാം കണ്ടു . വെള്ളാപ്പള്ളി നടേശൻ അടക്കം , പലരും എതിർത്തിട്ടും അദ്ദേഹം വിജയിച്ചത് അദ്ദേഹത്തിന്റെ , അഹങ്കാരം കൂട്ടുക മാത്രമാണ് ചെയ്തത് . താത്കാലിക കെ പീ സി സി പ്രസിഡന്റ് ആയി തന്നെ നിയമിക്കാത്തതിൽ കടുത്ത പ്രതിഷേധം ആണ് അദ്ദേഹത്തിന് . തന്നെ സ്ഥിരം അദ്യക്ഷൻ ആകണമെന്ന് അദ്ദേഹം സോണിയ ഗാന്ധിയോട് ആവശ്യപ്പെടുകയും , എല്ലാ സോണിയ ഗാന്ധി നിരസിക്കുകയും ചെയ്തതാണ് ബി ജെ പീ യും ആയി അദ്ദേഹം പെട്ടന്ന് അടുക്കാൻ കളം ഒരുക്കിയത് . അദ്ദേഹത്തിന്റെ അടുപ്പക്കാരൻ ആയിരുന്ന സി ആർ മഹേഷ് കഴിഞ്ഞ ആഴ്ച കോൺഗ്രസിൽ നിന്നും പുറത്തായിരുന്നു .

മുതിർന്ന കോൺഗ്രസ് നേതാവും, ഐ ഗ്രൂപ്പിലെ അഞ്ചാമനുമായ ഈ എം എൽ എ യും , അദ്ദേഹത്തിന്റെ നേതാവുമടക്കം ആണ് ബി.ജെ.പി നേതാക്കളുമായി ചർച്ച എന്നാണ് സൂചന.

ബി. ജെ. പിയിൽ ചേരുന്നത് സംബന്ധിച്ച് പ്രത്യേക ദൂതൻ വഴി ഇദ്ദേഹം ബി. ജെ. പി ദേശിയ അധ്യക്ഷൻ അമിത് ഷായുമായി ബന്ധപ്പെട്ടിരുന്നു. എം.എൽ.എ. സ്ഥാനം രാജി വെച്ച് ബി.ജെ.പിയിൽ ചെരുകയാണെങ്കിൽ കേന്ദ്ര സഹമന്ത്രി സ്ഥാനവും , വടക്കേ ഇന്ത്യയിൽ നിന്നുള്ള രാജ്യസഭാ അംഗത്വവുമാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഇദ്ദേഹത്തിന് , ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടക്കുള്ള ദൂതനായി പ്രവർത്തിക്കുന്നത്.

എന്തായാലും ഇദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും വളരെ കരുതലോടെ ആണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം വീക്ഷിക്കുന്നത് . ഐ ഗ്രൂപ്പിലെ തന്നെ ഉമ്മൻ ചാണ്ടിയുടെ ചാരന്മാരാണ് ഈ വിവരം ചോർത്തി വെളിയിൽ നൽകിയത് . എന്തായാലും വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വിവാദങ്ങളുടെ കാലം ആയിരിക്കുമെന്ന് ഉറപ്പു . എം എം ഹസന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കാൻ കോൺഗ്രെസ്സ്കാരും തയ്യാർ.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

3 thoughts on “കോൺഗ്രസിലെ രണ്ടു എം എൽ എ മാർ രാജി വെച്ച് ബി ജെ പീ യിലേക്ക് ? കേരളത്തിലും നേട്ടമുണ്ടാക്കാൻ ബി ജെ പീ . ഒരാൾക്ക് കേന്ദ്ര മന്ത്രി സ്ഥാനവും , രണ്ടാമന് സഹമന്ത്രി സ്ഥാനവും നൽകാമെന്ന് വാഗ്ദാനം . ഇത് വഴി നായർ സമുദായ ദ്രുവീകരണം ഉണ്ടാക്കാമെന്നും ബി ജെ പീ കരുതുന്നു .

Leave a Reply

Your email address will not be published.

Shares