ടീം ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയതത് പൂർണ്ണിമയും സുജാതയും.

img-20161030-wa0020
വിശാഖപട്ടണം. ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് പരമ്പരയിലെ ഒടുവിലത്തെയും അഞ്ചാമത്തെയും മത്സരത്തിൽ ടീം ഇന്ത്യ പിച്ചിലെത്തിയത് തങ്ങളുടെ അമ്മമാരുടെ പേരെഴുതിയ കുപ്പായമിട്ടാണ്.ക്യാപ്റ്റൻ ധോണി മാതാവിന്റെ പേരായ ദേവകിയെന്നും കോഹ്ലി സരോജെന്നും രഹാന സുജാതയെന്നും രോഹിത് പുർണ്ണിമയെന്നും പാണ്ഡെ താരയെന്നുംകേദാർ മന്ദാകിനിയെന്നും അക്ഷർ പട്ടേൽ പ്രീതി ബെൻ എന്നും ജയന്ത് യാദവ് ലക്ഷ്മിയെന്നും അമിത് മിശ്ര ചന്ദ്രകലയെന്നും ഉമേഷ് കിഷോരിയെന്നും ജസ്പ്രീത് ദിൽജിത്തെന്നുമാണ് ജഴ്സിയിൽ കുറിച്ചത്.
അമ്മമാരുടെ സേവനം പട്ടാളക്കാരുടെ സേവനം പോലെ മഹത്തരമാണെന്നും അമ്മമാർ മക്കൾക്കായി ചെയ്യുന്ന ത്യാഗങ്ങൾ ഓർമ്മിക്കാനും അവരെ ആദരിക്കുവാനുമായാണ് ടീം ഇന്ത്യ വ്യത്യസ്തമായ രീതി സ്വീകരിച്ചത്.
എന്തായാലും ടീം ഇന്ത്യ ദീപാവലി ദിനത്തിൽ ഉജ്ജ്വല വിജയം നേടി രാജ്യത്തിന്റെയും അമ്മമാരുടെയും മാനം കാത്തു.പരമ്പരയും നേടി.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *