വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വീണ്ടും രംഗത്ത്.

നോട്ട് അസാധുവാക്കൽ തീരുമാനത്തിനെതിരേ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വീണ്ടും രംഗത്ത്. സമ്പദ്വ്യവസ്‌ഥയുടെ അവസാനത്തിന്റെ ആരംഭമായി എന്ന് നമുക്കു മനസിലായി കഴിഞ്ഞതായും ഏറ്റവും മോശമായത് വരാനിരിക്കുന്നതായും മൻമോഹൻ സിംഗ് പറഞ്ഞു. നോട്ട് അസാധുവാക്കലിനെതിരേ ന്യൂഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ദേശീയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയെ മാറ്റിമറിക്കുമെന്ന് മോദി ആവർത്തിക്കുകയാണ്. അവസാനത്തിന്റെ ആരംഭമായി എന്നു നമുക്ക് ഇപ്പോൾ അറിയാം. എന്നാൽ ഏറ്റവും മോശമായത് വാരാനിരിക്കുകയാണ്. നോട്ട് നിരോധനം രാജ്യത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. നോട്ട് നിരോധനം രാജ്യത്തെ സമ്പദ്വ്യവസ്‌ഥയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ കുറേ മാസങ്ങളായി ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജിഡിപി 6.3 ശതമാനത്തിൽ താഴുമെന്നു റിപ്പോർട്ടുകൾ പറയുന്നു. എന്തുതരത്തിലുള്ള ദുരന്തമാണ് നോട്ട് അസാധുവാക്കലെന്നു നമുക്കു മനസിലാക്കാൻ കഴിയും– മൻമോഹൻ പറഞ്ഞു.

500, 1000 രൂപ നോട്ടുകൾ റദ്ദാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടി ആസൂത്രിത കൊള്ളയും കവർച്ചയുമാണെന്നു മൻമോഹൻ സിംഗ് മുമ്പ് രാജ്യസഭയിൽ തുറന്നടിച്ചിരുന്നു. നോട്ടുകൾ അസാധുവാക്കിയ നടപടി ദീർഘകാലത്തേക്കു പ്രയോജനപ്രദമാകും എന്നവകാശപ്പെടുന്നവരോട് അക്കാലത്തേക്കു നാം ജീവിച്ചിരിക്കും എന്നുള്ളതിന് എന്താണ് ഉറപ്പെന്നും മൻമോഹൻ ചോദിച്ചു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *