എരുമേലി പേട്ടതുള്ളല്‍ ഇന്ന്

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ ദിവ്യ ചൈതന്യം ആവാഹിച്ചെത്തുന്ന ശ്രീകൃഷ്ണപ്പരുന്തിന്റെ നിറസാന്നിദ്ധ്യം ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെയാണ് സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ പേട്ട കൊച്ചമ്പലത്തില്‍ നിന്ന് 11ന് ആരംഭിക്കും. പിതൃസ്ഥാനീയരായ ആലങ്ങാട് ദേശക്കാരുടെ രണ്ടാമത്തെ പേട്ടതുള്ളല്‍ തുടങ്ങുന്നത്. ആകാശത്ത് ഉച്ചക്ക് നക്ഷത്രം തെളിയുന്നതു ദര്‍ശിച്ചാണ് ഇവരുടെ പേട്ടതുള്ളല്‍. അവകാശ തര്‍ക്കത്തെ തുടര്‍ന്ന് കോടതി വിധിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമ്പാടത്ത് മാളികയില്‍ എ. കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എരുമേലിയില്‍ പേട്ടതുള്ളുന്നത്. അമ്പലപ്പുഴ സംഘം വാവര് പള്ളിയില്‍ കയറി സ്വീകരണം ഏറ്റുവാങ്ങി അയ്യപ്പനൊപ്പം വാവരും പോകുന്നതിനാല്‍ രണ്ടാമത്തെ പേട്ട സംഘമായ ആലങ്ങാട്ട് പള്ളിയില്‍ കയറാറില്ല.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *