വെടിവെച്ചു കൊന്നത് രോഗികളെ എന്ന് മാവോവാദിയ​ുടെ വെളിപ്പെടുത്തൽ

മലപ്പുറം: രോഗബാധിതരായി അവശനിലയിലായിരുന്നവരെയാണ് പൊലീസ് വെടിവെച്ചിട്ടതെന്ന വെളിപ്പെടുത്തുമായി മാവോവാദി നേതാവ്. രണ്ടുപേരെ കൊലപ്പെടുത്തിയതുകൊണ്ട് പ്രവര്‍ത്തനം തടയാനാകില്ലെന്നും പുതിയ നേതൃത്വം ഉടന്‍ ഉയര്‍ന്നുവരുമെന്നും പൊലീസ് ആക്രമണം നടത്തുമ്പോള്‍ നിലമ്പൂര്‍ വനമേഖലയിലെ ക്യാമ്പിലുണ്ടായിരുന്ന മാവോവാദി നേതാവ് വെളിപ്പെടുത്തി .

കുപ്പുവിനെ പ്രഷറും ഷുഗറും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വേട്ടയാടിയിരുന്നു. ഒരപകടത്തെതുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ അജിതക്ക് നടുവേദനയും കാഴ്ചക്കുറവുമുണ്ടായിരുന്നു. ഇത്തരമൊരവസ്ഥയില്‍ നിഷ്ഠൂരമായി പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. രണ്ടുപേരെയും വെടിവെച്ചിട്ട സ്ഥലവും ക്യാമ്പ് ഷെഡും തമ്മില്‍ ഏകദേശം 40 മീറ്റര്‍ ദൂരമുണ്ട്. രണ്ടുപേരെ കൊലപ്പെടുത്തിയതുകൊണ്ട് പ്രവര്‍ത്തനം തടയാനാകില്ലെന്നും മാവോവാദി നേതാവ് വെളിപ്പെടുത്തി .

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *