എൽ ഡീ എഫിൽ ഘടക കക്ഷികളിൽ ജനതാ ദളിന് മാത്രം സീറ്റ്‌. തുടർ തോൽവികൾ ഫ്രാൻസിസ് ജോർജിന് വിനയായി

കോട്ടയം : കോട്ടയം , അല്ലെങ്കിൽ ഇടുക്കി സീറ്റ്‌ മത്സരിക്കാൻ ചോതിച്ചു കത്ത് നൽകിയ ജനാതിപത്യ കേരളാ കോൺഗ്രസിന് തിരിച്ചടി . ഇന്ന് നടന്ന സിപിഐഎം, സിപിഐ ചർച്ചയിൽ ചില സീറ്റുകൾ വെച്ച് മാറുവാൻ ധാരണ ആയി  . സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം സീറ്റ്‌ ജനത ദൾ സ്ഥാനാർഥി ആവും മത്സരിക്കുക. സിപിഐ ക്ക് പകരം കോട്ടയമോ എറണാകുളമോ നൽകിയേക്കും .

നീല ലോഹിത ദാസ് ആവും തിരുവനന്തപുരം എൽ ഡീ എഫ് സ്ഥാനാർഥി .

ഫ്രാൻസിസ് ജോർജിനെ പരിഗണിക്കേണ്ട എന്ന് സിപിഐ ശാട്ട്യം പിടിക്കുകയും ഇടതു സ്വഭാവം ഇല്ലാത്തവർ  ആണ് അവരുടെ പാർട്ടി എന്നും വിലയിരുത്തി . തുടർച്ച ആയ തോൽവിയും ഡോ കെസി ജോസഫ് വിഭാഗം സീറ്റ്‌ ചോദിക്കുകയും ചെയ്തതും അവർക്ക് വിനയായി

കോട്ടയം സീറ്റിൽ സിപിഐ ആണ് മത്സരിക്കുന്നതെങ്കിൽ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ, സിനിമ താരം ലാലു അലക്സ്‌ ഇവരെ പരിഗണിച്ചേക്കും  .

കോട്ടയം സീറ്റിൽ ബിജെപി സ്ഥാനാർഥി ആയി മുൻ മന്ത്രി പിസി തോമസ്   ,നോബിൾ മാത്യു  , എൻ ഹരി ഇവർ സജീവ പരിഗണനയിൽ ആണ് .

കോട്ടയം സീറ്റ്‌ യു ഡീ എഫിൽ, കേരളാ കോൺഗ്രസ്‌ സ്ഥാനാർഥി ആയി  പ്രിൻസ് ലൂക്കോസ്, സ്റ്റീഫൻ ജോർജ്,  ഇവരിൽ ഒരാളെ ആവും പാർട്ടി പരിഗണിക്കുന്നത് . ചില യുവ നേതാക്കൾ സീറ്റിനായി അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ചർച്ച ചെയ്‌തേക്കും.  എന്നാൽ ജയ സാധ്യത ആണ് പരിഗണിക്കേണ്ടത് എന്ന് രാഹുൽ ഗാന്ധിയുടെ നിർദേശവും കെ എം മാണി പരിഗണിച്ചേക്കും.

 

 

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares