കൊച്ചിയിൽ മലയാള നടിക്കുണ്ടായ അനുഭവം തനിക്കും ഉണ്ടായി..നടി പാർവ്വതി

കൊച്ചിയിലെ പ്രമുഖ മലയാള നടിക്കുണ്ടായ ആതേ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് പാര്‍വ്വതി; അതിനോട് പ്രതികരിക്കാന്‍ അപ്പോൾ കഴിഞ്ഞിട്ടില്ലാ…
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട വാര്‍ത്ത കേട്ട നിമിഷത്തെ കുറിച്ചു പാര്‍വതി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇപ്പോഴും ആ സംഭവത്തിന്റെ നടുക്കം മാറിട്ടില്ല എന്നു പാര്‍വതി പറയുന്നു. കാലം അത്രയേറെ ഭയപ്പെടുത്തുന്നു. എന്തും ചെയ്യാം എന്ന നിലയിലേയ്ക്ക് ആളുകള്‍ മാറിരിക്കുന്നു. ഹിന്ദി സിനിമയുടെ ലോക്കേഷനില്‍ വച്ചാണ് ആ വാര്‍ത്ത അറിഞ്ഞത്. മൊബൈലില്‍ പാട്ടു കേട്ടു കൊണ്ട് ഇരിക്കുകയാണ്. പൊതുവേ ഷൂട്ടിങ് സമയത്തു ഫോണ്‍ ഉപയോഗിക്കാറില്ല. അന്നു ഫോണ്‍ നോക്കിയപ്പോള്‍ ഇങ്ങനെ ഒരു സംഭവം നടന്നു എന്നു സുഹൃത്തിന്റെ മേസേജ് കണ്ടത്. സുഹൃത്തുക്കളെ ഒക്കെ വിളിച്ചു നോക്കി സംഭവം സത്യമാണ് എന്ന് അറിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന പയ്യനെ വിളിച്ചു മാറിയിരുന്നു കരഞ്ഞു.

കണ്ണീരടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല. നിര്‍ത്തു സഹായിക്കു എന്ന് വിളിച്ചു പറയുന്ന ആ നിമിഷമാണ് എന്റെ മനസിലേയ്ക്കു വന്നത്. ആ അവസ്ഥ എനിക്കറിയാം അത്തരം സാഹചര്യങ്ങള്‍ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അത്തരം അനുഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.
പക്ഷേ അതിനോട് പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെ സാധാരണമാണ് എന്നായിരുന്നു ആ പ്രായത്തിലെ അറിവ്. ഇന്ന് ബാലപീഡനമൊക്കെ സര്‍വസാധാരണമായിരിക്കുന്നു. സര്‍ക്കാരോ ഞാനടക്കമുള്ള സാമൂഹിക ജീവികളോ അതിനോട് പ്രതികരിക്കുന്നില്ല. ഭാവിയില്‍ എനിക്ക് ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യണം എന്നുണ്ട് എന്നും പാര്‍വതി പറയുന്നു. എന്തുകൊണ്ടു നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമക്കാര്‍ പ്രതികരിക്കുന്നില്ല എന്നു പലരും ചോദിക്കുന്നു. ഞങ്ങള്‍ പ്രതികരിക്കാനല്ല ഇനി പ്രവര്‍ത്തിക്കാനാണ് പോകുന്നത്. ഇങ്ങനെ തുറന്നു പറയുന്നതു കാരണം പലരും എന്നെ ആക്രമിച്ചേക്കാം എന്നും താരം പറയുന്നു. മുഖത്ത് ആസിഡ് ഒഴിച്ചാലും നേരിടുകയേ നിവര്‍ത്തിയുള്ളു. എന്റെ ജോലി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ കട തുറന്ന് ഞാന്‍ പുസ്തക വില്‍പ്പന നടത്തു. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് അതാണ് എന്ന് പാര്‍വതി പറയുന്നു. ഒരു അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *