Film Review

സ്വർണ്ണക്കടുവ : ബിജു മേനോൻ , ഇന്നസെന്റ് , ഇനിയ ടീം തകർത്തു വാരുന്നു . ബിജു മേനോന്റെ പുതിയ കോമഡി ചിത്രം തീയേറ്ററുകൾ , നിറയ്ക്കും .

swarnakkaduva-01-1472732515

മായാമോഹിനി, ശൃംഗാരവേലന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വര്‍ണക്കടുവ.

ബിജു മേനോൻ നായകൻ ആവുന്ന ഈ തമാശ ചിത്രത്തിൽ , തൃശൂർ ഭാഷ ശ്രദ്ധേയം ആണ് . ആദ്യ പകുതിയിൽ മുഴു നീല കോമെടിയും ,കുറച്ചു ആകാംഷയും നിറയുന്ന ഈ ചിത്രം രണ്ടാം പാതിയിൽ ഗതി മാറുന്നു .

അപ്രതീക്ഷിതമായ ഒരു സംഭവം നായകന്റെ കുടുംബത്തില്‍ അരങ്ങേറുന്നതോടെ , തമാശയില്‍ നിന്ന് ചിത്രത്തിന്റെ സ്വഭാവം മാറുന്നു എന്നതാണ് പ്രത്യേകത . എന്തായാലും ചിത്രം സൂപ്പർ ഹിറ്റ് ആവുമെന്നതിൽ സംശയമില്ല .

ഉണ്ണി മേനോൻ


പുലിമുരുകൻ.

puli

ഒരു പ്രേക്ഷക നിരൂപണം.

പുലിമുരുകനെ പറ്റി കൂടുതൽ ഒന്നും പറയാനില്ല. പ്രകൃതിയും ക്യാമറയും മോഹൻലാലും കാണികളും ചേർന്ന് തിയേറ്ററിൽ ഒരു ദൃശ്യാത്സോവം. അതിനപ്പുറം കഥയെയും തിരക്കഥയെയും പറ്റി ഒന്നും ചോദിക്കരുത്. കാടിന്റെ വന്യസൗന്ദര്യവും അത് ഒപ്പിയെടുത്ത ക്യാമറാമാന്റെ ചിത്രീകരണപാടവവും ഉണ്ടെങ്കിലും മോഹൻലാൽ എന്ന നടൻ അല്ലായിരുന്നെങ്കിൽ ഇതൊരു വളിപ്പ് പടം ആയേനേ. അമ്പരപ്പിക്കുന്ന മെയ്‌വഴക്കമാണ് മോഹൻലാൽ ഈ ചിത്രത്തിൽ കാഴ്ച വയ്ക്കുന്നത്. ഗ്രാഫിക്സ് ഉണ്ടെങ്കിലും എവിടെയാണു ഗ്രാഫിക്സ് എന്ന് നമുക്ക് തിരിച്ചറിയാൻ പറ്റില്ല. ഒരു എന്റർടെയിനർ എന്ന നിലയിൽ തീർച്ചയായും ഈ പടം കണ്ടിരിക്കാം. മോശം പടം എന്ന് ഈ പടം കണ്ട ആരും പറയില്ല. കാടും അതിന്റെ മനോഹാരിതയും പിന്നെ സിനിമ മുഴുവൻ നിറഞ്ഞുനിൽക്കുന്ന മോഹൻലാലും തന്നെ കാരണം.

പടം ആസ്വദിക്കുന്ന കാണികൾക്ക് മുന്നിൽ സുരാജ് വെഞ്ഞാറമൂടിനെയും നമിത എന്ന നടിയെയും അവതരിപ്പിച്ചുകൊണ്ട് ഒരു പനിഷ്‌മെന്റ് സംവിധായകൻ നമുക്ക് തരുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ കോമഡി എന്നും വളിപ്പ് ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അദ്ദേഹത്തിന്റെ തിരോന്തരം സ്ലാങ്ങ് കൊള്ളാമെങ്കിലും. സുരാജിന്റെ അഭിനയജീവിതത്തിൽ ഏറ്റവും അരോചകമായ കഥാപാത്രമാണു ഇതിലെ ശശി. ഞരമ്പ് രോഗികളെ പരിഹസിക്കാനാണു ഒളിനോട്ടക്കാരൻ ശശിയായി സുരാജിനെ ഇതിൽ അഭിനയിപ്പിച്ചതെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്നേ പറയാൻ പറ്റൂ. ഒഴിവാക്കേണ്ടിയിരുന്ന ഒരു കഥാപാത്രം. ചുരുക്കി പറഞ്ഞാൽ പുലിമുരുകൻ ആരെയും നിരാശപ്പെടുത്തില്ല. അത്രയേ പറയാൻ പറ്റൂ..

ഉണ്ണി മേനോൻ

Facebook Comments