യജമാനൊപ്പം നായ ചാടിയത് ഗിന്നസ് റെക്കോർഡിലേക്ക്

യജമാനൊപ്പം   നായ   ചാടിയത് ഗിന്നസ് റെക്കോർഡിലേക്ക്

 ഏറ്റവും വിശ്വസ്തരും അഭ്യാസികളുമായ മൃഗം ഏത് എന്ന് ചോദിച്ചാൽ ഒരുത്തരമെ ഉണ്ടാകു, ശ്വാനൻ.  ആദിമകാലം മുതൽക്കെ മനുഷ്യന്റെ സന്തത സഹചാരിയായി കൂടെ നിൽക്കുന്ന സുഹൃത്ത് എന്ന് വേണമെങ്കിൽ പറയാം. മനുഷ്യനോടൊപ്പം നിരവധി അഭ്യാസ പ്രകടനങ്ങളിൽ ഏർപ്പെടുന്ന ഇവർ ചിലപ്പോൾ ലോകത്തെത്തന്നെ ഞെട്ടിച്ചേക്കാം

ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ ഒരു നായ ലോക ശ്രദ്ധ നേടിയിരുന്നു. പ്യൂരിൻ എന്ന പതിനൊന്ന് കാരിയായ നായയും അവളുടെ യജമാനൻ മകോട്ടു കുമാഗൈയും ഒരു നിമിഷം കൊണ്ട് ഒരുമിച്ച് 58 റോപ്പ് ജമ്പ് ചാട്ടം നടത്തുകയുണ്ടായി. യജമാൻ റോപ്പ് തന്റെ കാലിനടിയിൽ കൂടി കറക്കി എടുക്കുന്നതിനൊപ്പം പ്യൂരിൻ ചാടുകയാണ് ചെയ്തിരുന്നത്.

നേരത്തെ മെയ് മാസത്തിൽ 51 തവണ എന്ന റെക്കോർഡ് ഇവർ സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ റെക്കോർഡ് പഴങ്കഥയാക്കാൻ മകോട്ടു തീരുമാനിക്കുകയായിരുന്നു. എന്തായാലും ഇരുവരുടെയും ചാട്ടം പിഴച്ചില്ല. 58 ചാട്ടം ചാടി ഗിന്നസ് റെക്കോർഡ് തന്നെ ഇവർ സ്വന്തമാക്കി

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *