ഹേവാർഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഇന്ന് ..

ഹേവാർഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഇന്ന് ..

ജിജോ അരയത്ത്

 

യു .ക്കെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാർഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഇന്ന് ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 4 .30 മുതൽ ഹേവാർഡ്‌സ് ഹീത്ത് മെഥോഡിസ്റ് പള്ളി ഹാളിൽ വച്ച് ആഘോഷിക്കും

എഴുപത്തഞ്ചോളം കുടുംബങ്ങളുടെ കൂട്ടായ്മയുമായി മുന്നേറുന്ന എച്ച് എം എ യുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം അഞ്ചുമണിക്ക് ക്രിസ്തുമസ്സ് പപ്പയ്‌ക്ക്‌ സ്വീകരണം നൽകും തുടർന്ന് സെക്രട്ടറി ജോസഫ് തോമസ് ഏവരെയും സ്വാഗതം ചെയ്യും പ്രസിഡണ്ട് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷത യിൽ ചേരുന്ന സമ്മേളനം യു .ക്കെയിലെ മലയാളി അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്‌മയായ യുക്മയുടെ പ്രസിഡണ്ട് അഡ്വ ; ഫ്രാൻസിസ് കവളക്കാട്ടിൽ ഉത്‌ഘാടനം ചെയ്യും യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡണ്ട് മനോജ് പിള്ള ചടങ്ങിൽ മുഖ്യാതിഥി ആകും .പ്രോഗ്രാം കോ ഓർഡിനേറ്റർ സെബാസ്റ്റ്യൻ ജോൺ പൊതു സമ്മേളനത്തിന് നന്ദി പ്രകാശിപ്പിക്കും .ജോഷി കുര്യാക്കോസ് കോര വർഗ്ഗിസ് മട്ട മന ,ജീത്തു മാത്യു ,ജിജോ അരയത്ത് ,ബേസിൽ ബേബി സദാനന്ദൻ ദിവാകരൻ ഷാബു കുര്യൻ ,രാജു ലൂക്കോസ് , ബിജു സെബാസ്റ്യൻ ,സിബി തോമസ് ,ജിമ്മി അഗസ്റ്റിന് ,ജിമ്മി പോൾ സന്തോഷ് തോമസ് പ്രസംഗിക്കും .

 

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികൾ പ്രശസ്ത ഓർക്കസ്ട്ര ഗ്രൂപ്പായ മെലഡി ബീറ്റ്‌സ് ആന്റോ ജോസിന്റെ നേതൃത്തത്തിൽ ഗാനമേളയും നടക്കും ബാബു മാത്യുവിന്റെ നേതൃത്ത്വത്തിൽ നടൻ തട്ടുകട എന്ന നാടൻ വിഭവങ്ങളും ആഘോഷത്തിന് രുചിയേകും വൈകിട്ട് പത്തുമണിയോടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾക്ക് തിരശീല വീഴും

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *