International News

ഐഎസിനു കനത്ത പ്രഹരം.
iraq
മൊസൂൾ: ഐഎസിനെ തുരത്തി മൊസൂൾ നഗരം തിരിച്ചുപിടിക്കാൻ ആരംഭിച്ച യുദ്ധത്തിൽ ഇതിനകം 200 കിലോമീറ്റർ ഭൂപ്രദേശം പിടിച്ചെടുത്തെന്നു ഇറാക്കിലെ കുർദിഷ് സ്വയംഭരണ മേഖലയുടെ പ്രസിഡന്റ് മസൂദ് ബർസാനി വ്യക്‌തമാക്കി.

ഇറാക്കിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങൾ ഐഎസ് മേഖലകളിൽ വ്യോമാക്രമണം നടത്തി. നഗരപ്രാന്തത്തിലുള്ള ഗ്രാമങ്ങളാണ് ഇപ്പോൾ പിടിച്ചെടുത്തിട്ടുള്ളത്. മൊസൂൾ കീഴടക്കാൻ ആഴ്ചകളോ മാസങ്ങൾ തന്നെയോ വേണ്ടിവരും. നാലുവശത്തുനിന്നും മൊസൂളിനെ വളഞ്ഞശേഷം നഗരത്തിൽ കടക്കാനാണു പദ്ധതി. സുന്നി നഗരമായ മൊസൂളിൽ ഷിയാഗ്രൂപ്പുകാരായ അർധസൈനികവിഭാഗത്തെ പ്രവേശിപ്പിക്കുന്നതിനെതിരേ ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പു നൽകി.

Facebook Comments

 

Close