ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി .

 

മൂവാറ്റുപുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായത് ഉള്‍പ്പടെ മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

മുതിര്‍ന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹര്‍ജി എത്തിയിരിക്കുന്നത്. ക്രൈം ഇന്‍‌വെസ്റ്റിഗേഷന്‍ മാസികയുടെ ചീഫ് എഡിറ്റര്‍ മൈക്കിള്‍ വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. സാമ്പത്തിക താത്പര്യം മുന്‍‌നിര്‍ത്തിയാണ്തുറമുഖ വകുപ്പിനെ 14 ഓഫീസുകളില്‍ ജേക്കബ് തോമസ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത് കൂടാതെ അവധിയെടുത്ത് കൊല്ലത്തെ സ്വകാര്യ കോളേജില്‍ അധ്യാപകനായതിനെക്കുറിച്ചും കര്‍ണാടകയില്‍ 151 ഏക്കര്‍ വനഭൂമി കയ്യേറിയതിനെക്കുറിച്ചും അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

വനം കയ്യേറിയതിലൂടെ ജേക്കബ് തോമസും ഭാര്യയും 50 കോടി രൂപ സമ്പാദിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി അടുത്ത വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *