ജയലളിതയെ മരണത്തിലേക്ക് നയിച്ചത് സെപ്റ്റിക്കീമിയ; രോഗം ഉണ്ടാക്കിയത് രക്തത്തിലേക്ക് ബാക്ടീരിയ കടത്തിവിട്ട്, അമ്മ മരിച്ചത് ഛര്‍ദ്ദിച്ച്‌ നാക്ക് പുറത്തേക്ക് തള്ളി

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സെപ്റ്റിക്കീമിയ എന്ന രോഗമാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട്. ജയലളിത മരിക്കുന്നതുവരെ അവരുടെ രോഗം എന്തെന്ന് വ്യക്തമാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. പല തവണ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലും പനിയും നിര്‍ജ്ജലീകരണവുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ശ്വാസകോശത്തില്‍ അണുബാധയാണെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
എന്നാല്‍ ജയലളിതയുടെ മരണത്തിന് ശേഷം ഇവര്‍ക്ക് സെപ്റ്റിക്കീമിയ എന്ന രോഗാവസ്ഥയായിരുന്നു അപ്പോളോ ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.
രക്തത്തില്‍ കടുത്ത അണുബാധ അല്ലെങ്കില്‍ വിഷബാധയുണ്ടാകുന്ന അവസ്ഥയാണ് സെപ്റ്റിസെമിയ.
അതായത് രക്തത്തിലേക്ക് പലമാര്‍ഗങ്ങളിലൂടെ അണുക്കള്‍ എത്തുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. മതിയായ ചികിത്സ ലഭിച്ചാല്‍ പോലും മരണം സംഭവിക്കാവുന്ന ഗുരുതരമായ രോഗമെന്ന് വ്യക്തം. രക്തത്തിലൂടെ പടരുന്ന ഇത് പതുക്കെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ബാധിക്കും. കിഡ്നി, മൂത്രനാളം, അടിവയറില്‍ ഉണ്ടാകുന്ന അണുബാധകള്‍, ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നുണ്ടാകുന്ന ന്യൂമോണിയ എന്നിവയെല്ലാംസെപ്റ്റിക്കീമിയിലേക്ക് നയിക്കാം.
ആശുപത്രി വാസത്തിനിടെ ഇടയ്ക്ക് ബോധം വീണ ജയലളിത, താന്‍ ആശുപത്രിയില്‍ എത്തിയിട്ട് എത്രനാള്‍ ആയെന്ന് അന്വേഷിച്ചു. ഇതിന് ഡോക്ടര്‍മാര്‍ മറുപടി നല്‍കിയപ്പോള്‍, ‘അയ്യോ.. ഇത്രയും നാള്‍ ആയോ? ജനങ്ങള്‍ എന്നേക്കുറിച്ച്‌ എന്തുകരുതും?’ എന്ന് ദുഃഖത്തോടെ പ്രതികരിച്ചിരുന്നുവെന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയില്‍ കഴിയുന്നതിന്റെ ഫോട്ടോയും പ്രസ്താവനയും പുറത്തുവിടണമെന്ന് ജയലളിത ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഡോക്ടര്‍മാര്‍ തോഴി ശശികലയെ അറിയിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് ശശികല സ്വീകരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതും ജയയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
സെപ്റ്റിസെമിയ എന്ന രക്താണുബാധ ശരീരത്തില്‍ എത്തുന്നതിന് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. ഗുരുതരമായ മുറിവുകള്‍, വാര്‍ദ്ധക്യം അല്ലെങ്കില്‍ തീരെ കുഞ്ഞായിരിക്കുക, ബ്ലഡ് കാന്‍സര്‍ അല്ലെങ്കില്‍ എച്ച്‌ ഐ വി, സ്റ്റിറോയിഡ് കുത്തിവയ്ക്കല്‍, കീമോതെറാപ്പി എന്നിവയാണ് അവ.ശക്തമായ പനിയും നിര്‍ജ്ജലീകരണവും, ശ്വാസതടസം, ഹൃദയമിടുപ്പ് വര്‍ദ്ധിക്കുക എന്നിവയാണ് സെപ്റ്റിസെമിയ മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണം. ഇതോടെ ആരോഗ്യം നശിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യും. ഓര്‍മ്മ ശക്തി നശിക്കുന്നതിനൊപ്പം ഛര്‍ദ്ദിയും രോഗിയെ വലയ്ക്കും. ശരീരത്തില്‍ ചുവന്ന ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ സാഹചര്യം ഏറ്റവും ഗുരുതരമാണ്. ഇതോടെ രോഗാവസ്ഥയില്‍ മാറ്റം സംഭവിക്കുകയും സെപിസിസ് എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് രോഗി കടക്കുകയും ചെയ്യും. സൂക്ഷമായി നിരീക്ഷിച്ചാല്‍ മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ നിന്ന് ഈ അവസ്ഥകളിലൂടെ കടന്നുപോയിരുന്നു എന്ന് മനസിലാക്കം.
സെപ്റ്റിസെമിയ മൂര്‍ച്ഛിച്ചാല്‍ അത് സെപിസിസ് എന്ന അവസ്ഥയിലേക്ക് കടക്കും. രോഗപ്രതിരോധ ശേഷി തീര്‍ത്തും ഇല്ലാതാകും. അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ തുടങ്ങുകയും ശരീരത്തിന് വ്യാപകമായ വീക്കമുണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കാര്‍ഡിയാക് അറസ്റ്റിന് സാധ്യത കൂടുതലാണ്. സെപിസിസ് എന്ന അവസ്ഥയിലേക്ക് കടന്നാല്‍ രോഗിയെ രക്ഷിക്കാന്‍ ഇസിഎംഒ (എക്സ്ട്രാ കോര്‍പേറിയല്‍ മെംബ്രയ്ന്‍ ഓക്സിജനേഷന്‍) നല്‍കുകയാണ് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന മാര്‍ഗം. കാര്‍ഡിയോവാസ്കുലാര്‍ പ്രതികരണം സെപിസിസ് അവസ്ഥയില്‍ എത്തിയവരില്‍ വളരെ ദുര്‍ബലമായിരിക്കും.
രക്തത്തില്‍ ഓക്സിജന്‍ അളവ് കുറയുമ്ബോഴും ശ്വാസകോശം വഴി ഓക്സിജന്‍ സ്വീകരിക്കുന്നതിന് വിഷമം നേരിടുമ്ബോഴുമാണ് ഇസിഎംഒ അഥവാ എക്ക്മോ ഏര്‍പ്പെടുത്തുന്നത്. രക്തത്തിലെ ഓക്സിജന്റെ അളവ് നിലര്‍ത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. രോഗിയെ രക്ഷിക്കാനുള്ള അവസാന ശ്രമം മാത്രമാണിത്.ഹൃദയവും ശ്വാസകോശവുമുള്‍പ്പെടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഇസിഎംഒയുടെ സഹായം തേടുന്നത്. ഇസിഎംഒ ഉപയോഗിച്ച്‌ ഓക്സിജന്‍ ഉള്ള രക്തം ശരീരകലകളിലേക്കും മറ്റ് അവയവങ്ങളിലേക്കും എത്തിക്കാനാകുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനവും പ്രത്യേകിച്ച്‌ തലച്ചോറിന്റെ പ്രവര്‍ത്തനവും നടക്കും. യഥാര്‍ഥത്തില്‍ മസ്തിഷ്ക മരണം ഒഴിവാക്കിയിരിക്കുന്നു എന്നുമാത്രം. അതേസമയം കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ച ഹൃദയം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുകയും ശ്വാസകോശത്തിലൂടെ ഓക്സിജന്‍ ശരീരത്തിലേക്ക് എത്തിത്തുടങ്ങുകയും ചെയ്താല്‍ ഈ ഉപകരണം നീക്കം ചെയ്ത് രോഗിയെ രക്ഷപ്പെടുത്താന്‍ സാധിക്കും. ചെറിയ സാധ്യത മാത്രമാണ് ഇതിനുള്ളത്.
ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നു പോയ ശേഷമാണ് ജയലളിതയ്ക്ക് മരണം സംഭവിച്ചിരിക്കുന്നത്. ശക്തമായ പനിയും നിര്‍ജ്ജലീകരണവും മൂലമാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് ശ്വാസകോശത്തില്‍ അണുബാധയുണ്ടാകുകയും രോഗം ഗുരുതരമാകുകയും ചെയ്തു. സെപ്റ്റിസെമിയ എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞാലുണ്ടാകുന്ന രോഗാവസ്ഥയിലൂടെയെല്ലാം ജയ കടന്നു പോയി. ഗുരുതരമായ രോഗാവസ്ഥകളിലൂടെ കടന്ന് പോകുന്നവര്‍ക്ക് ഉണ്ടാകുന്ന ഈ രോഗം എങ്ങനെ ജയലളിതയ്ക്ക് ഉണ്ടായി എന്ന് ഇപ്പോഴും സംശയാസ്പ്ദമായി നിലനില്‍ക്കുന്നു. അവരുടെ രോഗം തുടക്കത്തിലെ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും എന്തുകൊണ്ട് വൈകി എന്നതും ഇപ്പോഴും അജ്ഞാതമാണ്.
ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ പ്രതിപാദിക്കുന്ന രേഖകളോ, അവര്‍ സ്വീകരിച്ചിരുന്ന മരുന്നുകളോ ഇതുവരെ പുറത്തുവിടാന്‍ ആശുപത്രി അധികൃതരും തയ്യാറായിട്ടില്ല. ജയലളിതയെ വിഷം കൊടുത്ത് കൊന്നതാണ് എന്നും സ്ലോ പോയിസണിംഗ് നടത്തിയിരുന്നു എന്നുമുള്ള തിയറികളും പല മാധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സെപ്റ്റിസിമിയയുടെ കാരണങ്ങളില്‍ ഒന്നായി ബ്ലഡ് പോയിസണിംഗ് ഉണ്ട്, നേരിട്ടുള്ള രക്ത വിഷാണുബാധപോലെയല്ലെയെങ്കിലും. പുറത്തുവരുന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യമെന്തെന്ന് കാത്തിരുന്ന് കാണാം. ഇനി ഒരു പക്ഷേ ശരിയായ റിപ്പോര്‍ട്ട് ആശുപത്രി പുറത്തുവിട്ടില്ലായെങ്കില്‍, ജീവിതം എന്ന പോലെ ജയലളിതയുടെ മരണവും ദുരൂഹമായി തുടരും.
ജയലളിതയുടെ മരണത്തേക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമറിയാവുന്ന വ്യക്തി എന്ന നിലയില്‍ എല്ലാവരുടെയും കണ്ണുകള്‍ ഇപ്പോള്‍ ശശികലയിലേക്കാണ് നീളുന്നത്.
ഈ സാഹചര്യത്തിലാണ് ജയലളിതയുടെ മരണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ശശികല വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടുന്നത്. ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്ത് വിദേശത്തുനിന്നുവന്ന ഒരാളോട് മരണത്തിന്റെ വിശദാംശങ്ങള്‍ ശശികല വ്യക്തമാക്കുന്ന വീഡിയോ ആണിത്.
മരിക്കുന്നതിന് മുമ്ബ് ജയലളിത ഛര്‍ദ്ദിക്കുകയും നാക്ക് പുറത്തേക്ക് തള്ളുകയും ചെയ്തതായി ശശികല പറയുന്നത് ഈ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലം സെപ്റ്റംബര്‍ 22നാണ് ജയയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ് ജനതയ്ക്ക് ജയലളിതയുടെ മരണം ഉള്‍കൊള്ളാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് ദ്രാവിഡ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തയായ നേതാവെന്ന് പേരെടുത്ത ജയ അന്തരിച്ചത് ഡിസംബര്‍ അഞ്ചിനാണ്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *