സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് എത്തിയ ജയലളിത എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു.

sudhakarn-wedding

സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് എത്തിയ ജയലളിത എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു. അധികാരത്തിലിരുന്ന കാലഘട്ടം മുഴുവൻ അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും രാഷ്ട്രീയ ജീവിതത്തെ കരിനിഴലിലാക്കിയിരുന്നു. നൂറ്റിനാൽപ്പതോളം സിനിമകളിൽ നായികയായി തിളങ്ങിയ ജയലളിതയെ പ്രശസ്ത സിനിമാ നടനും തമിഴ്നാട് മുഖ്യമന്ത്റിയുമായിരുന്ന എം.ജി.ആർ ആണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. എം.ജി.ആറിന്റെ നിർദ്ദേശപ്രകാരം 1984 ൽ എ.ഡി.എം.കെ തമിഴ്നാട്ടിൽ നിന്ന് ജയയെ രാജ്യസഭാ അംഗമായി നാമനിർദ്ദേശം ചെയ്തു. 1989 വരെ അവർ ആ പദവി തുടർന്നു. പാർട്ടിയുടെ ആശയ പ്രചാരണ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അവർ പാർട്ടി അനുയായികളിൽ ഉണ്ടാക്കിയ സ്വാധീനം പല മുതിർന്ന നേതാക്കളേയും ചൊടുപ്പിച്ചു. പിന്നീട് ഇത് എം.ജി.ആറും ജയലളിതയും തമ്മിൽ പിണങ്ങുന്നതിന് കാരണമാവുകയും ചെയ്തു.
എന്നാൽ 1984 ൽ ഹൃദയാഘാതത്തെ തുടർന്ന് എം.ജി.ആർ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ് നിന്നപ്പോൾ എ.ഡി.എം.കെയുടെ ചുമതല സ്വയം ഏറ്റെടുത്ത ജയലളിത അതേ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് തമിഴ്നാട്ടിൽ ഭൂരിപക്ഷം നേടി. 1987ൽ എം.ജി.ആറിന്റെ മരണത്തെ തുടർന്ന് എ.ഡി.എം.കെ രണ്ടായി പിളർന്നു. ഒരു വിഭാഗം ജയലളിതയെ നേതാവായി അംഗീകരിച്ചപ്പോൾ മറ്റുള്ളവർ എം.ജി.ആറിന്റെ വിധവ ജാനകി രാമചന്ദ്രനെ പിൻതുണച്ചു. 1988 ജനുവരി 7 ന് തമിഴ്നാട് മുഖ്യമന്ത്റിയായി ജാനകി അധികാരത്തിലെത്തി. എന്നാൽ ജാനകിയുടെ ഭൂരിപക്ഷത്തിനായി സ്പീക്കർ ആറ് എം.എൽ.എ മാരെ പുറത്താക്കിയതിനെ തുടർന്ന് കേന്ദ്ര ഗവൺമെന്റ് തമിഴ്നാട് നിയമസഭ പിരിച്ചുവിടുകയായിരുന്നു

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവന്ന ജയലളിത എം.ജി.ആറിന്റെ പിൻഗാമിയായി അവരോധിക്കപ്പെട്ടു. 1989 ൽ തമിഴ്നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രതിപക്ഷ നേതാവായി നിയമിക്കപ്പെട്ടു. 1991 ൽ രാജീവ്ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോപ്പം മത്സരിച്ച എ.ഡി.എം.കെ ഭൂരിപക്ഷം നേടി. ജയലളിത മുഖ്യമന്ത്രിയായി.
എന്നാൽ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയലളിതയുടെ ഭരണകാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പിൽ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു.
എ.ഐ. ഡി.എം.കെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡി.എം.കെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരിൽ ജയ അറസ്റ്റ് ചെയ്യപ്പെട്ടു. ജയയ്ക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു.

hqdefault
2001ലെ തിരഞ്ഞെടുപ്പിൽ ജയ മത്സരിക്കാനായി പത്രിക നൽകിയെങ്കിലും അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന അവർക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചത്. എങ്കിലുംപാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ഫാത്തിമാ ബീവി ക്ഷണിച്ചത് നാല് മാസം നീണ്ടുനിന്ന നിയമയുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാൻ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്തംബർ 21 ന് സുപ്രീംകോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.സംഭവബഹുലമായിരുന്നു ഈ നാല് മാസങ്ങൾ. മുൻ മുഖ്യമന്ത്രി കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ്റുചെയ്ത് തന്റെ രാഷ്ട്രീയപക തീർക്കുകയും ചെയ്തു ജയലളിത

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *