ജയലളിത രോഗിയല്ല, ദുര്‍മന്ത്രവാദത്തിന്റെ ഇര; അവശയാക്കാന്‍ കൂട്ടു നിന്നവരില്‍ സ്വന്തം അണികളും സ്വന്തം പാര്‍ട്ടിക്കാരുടെ കൂടി പിന്തുണയോടെയാണ് ജയലളിതയ്‌ക്കെതിരെ ദുര്‍മന്ത്രവാദ നീക്കം നടത്തിയത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.’ഡെയ്‌ലി മെയില്‍’

39bf2c8f00000578-3875860-image-a-1_1477522215648
ചെന്നൈ :ജയലളിത രോഗിയല്ല, ദുര്‍മന്ത്രവാദത്തിന്റെ ഇര; അവശയാക്കാന്‍ കൂട്ടു നിന്നവരില്‍ സ്വന്തം അണികളും സ്വന്തം പാര്‍ട്ടിക്കാരുടെ കൂടി പിന്തുണയോടെയാണ് ജയലളിതയ്‌ക്കെതിരെ ദുര്‍മന്ത്രവാദ നീക്കം നടത്തിയത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പനിയും നിര്‍ജ്ജലീകരണവമാണ് പ്രശ്‌നമെങ്കില്‍ അത് സുഖപ്പെടാന്‍ 41 ദിവസം നീണ്ട ചികിത്സയുടെ ആവശ്യമില്ല എന്നതും ഈ റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ 41 ദിവസത്തിലേറെയായി ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിത ഇന്നു വരും നാളെ വരും എന്നുള്ള തമിഴ് ജനതയുടെ കാത്തിരിപ്പിനിടെ ഞെട്ടിക്കുന്ന പുതിയൊരു റിപ്പോര്‍ട്ട്. അസുഖമല്ല ജയലളിതയുടെ പ്രശ്‌നമെന്നും അവര്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണ് എന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ആത്മീയ നേതാവി​ന്റെ ഇത്തരമൊരു വെളിപ്പെടുത്തല്‍ ‘ഡെയ്‌ലി മെയില്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
.

പ്രമുഖനായ ഒരു ആത്മീയ നേതാവാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എതിര്‍പാര്‍ട്ടിക്കാരായ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ജയലളിതയ്ക്ക് എതിരായ ദുര്‍മന്ത്രവാദ നീക്കത്തില്‍ പങ്കുള്ളതെന്ന് താന്‍ പറയില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആത്മീയ നേതാവ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഡിഎംകെ നേതാവ് കരുണാനിധിയും താന്ത്രിക വിദ്യകളുടെ പരിണിത ഫലമായാണ് അസുഖ ബാധിതനായത്.
സ്വന്തം പാര്‍ട്ടിക്കാരുടെ കൂടി പിന്തുണയോടെയാണ് ജയലളിതയ്‌ക്കെതിരെ ദുര്‍മന്ത്രവാദ നീക്കം നടത്തിയത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പനിയും നിര്‍ജ്ജലീകരണവമാണ് പ്രശ്‌നമെങ്കില്‍ അത് സുഖപ്പെടാന്‍ 41 ദിവസം നീണ്ട ചികിത്സയുടെ ആവശ്യമില്ല എന്നതും ഈ റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുന്നു.
ജയലളിതയുടെ തിരിച്ചുവരവിനായി പൂജയും വഴിപാടും യാഗങ്ങളുമായി കഴിയുന്ന വിശ്വാസികളായ ആരാധകരെയെല്ലാം ഈ വെളിപ്പെടുത്തല്‍ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, ജയലളിത വൈകാതെ തിരിച്ചുവരുമെന്നും ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് ഇപ്പോഴും ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *