ജിഷ്‌ണുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

‘എന്റെ ജീവിതവും സ്വപ്ന‌വും നഷ്ട‌മായി’ ജിഷ്‌ണുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തൃശൂര്‍ > പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് പൊലീസ്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നിലെ അഴുക്കുചാലില്‍ നിന്നാണ് കത്ത് ലഭിച്ചത്.

എന്റെ ജീവിതവും സ്വപ്നവും നഷ്ടമായെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. i quit, i lost my dreams,i am waste  എന്ന മൂന്നുവരി മാത്രമാണ് കത്തിലുള്ളത്. കത്ത് ജിഷ്ണുവിന്റെതാണെന്നാണ് പൊലീസ് നിഗമനം.

‘ഐ ക്വിറ്റ്’ എന്ന് എഴുതി വെട്ടിയിട്ടുമുണ്ട് കത്തില്‍. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനെയാണ് ചുമതലയില്‍നിന്ന് മാറ്റിയത്. പകരം ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന് ചുമതല നല്‍കി.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *