ജോലിതട്ടിപ്പ് മുൻ എംഎൽഎ എം പി വിൻസെന്റിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 22,25,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.പി. വിന്‍സെന്റിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു.

നെല്ലിക്കുന്ന് സ്വദേശി ഷാജുവിന്റെ െകെയില്‍നിന്ന് മകന്‍ സനീഷ് ഷാജനു റെയില്‍വേയില്‍ ജോലി ഏര്‍പ്പാടാക്കി നല്‍കാമെന്നു പറഞ്ഞു പണംതട്ടിയെന്നാണു കേസ്. തൃശൂര്‍ ഈസ്റ്റ് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ രണ്ടാം പ്രതിയാണു വിന്‍സെന്റ്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.പിയുമായ എം. പീതാംബരക്കുറുപ്പ്, ഷിബു ടി. ബാലന്‍, ജെയ്മല്‍ കുമാര്‍ എന്നിവരാണു മറ്റു പ്രതികള്‍. കോടതി ഉത്തരവുപ്രകാരം ഹാജരായ വിന്‍സെന്റിനെ 50,000 രൂപ വീതം രണ്ടാള്‍ ജാമ്യത്തിലും ആവശ്യപ്പെടുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണു ജാമ്യത്തില്‍വിട്ടത്. ഒന്നാംപ്രതി ഷിബു ടി. ബാലനെയും മൂന്നാംപ്രതി പീതാംബരക്കുറുപ്പിനെയും ഇനി അറസ്റ്റ് ചെയ്യാനുണ്ട്.

തൃശൂരില്‍ തന്നെ മറ്റൊരു തട്ടിപ്പ് സംഭവത്തില്‍ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ ബിരുദാനന്തര ബിരുദത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുകോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. കാസര്‍ഗോഡ് ചെറുവത്തൂര്‍ പടന്ന സ്വദേശി പി.വി.കെ. വീട്ടില്‍ മുെസെഫ് ഷാന്‍ മുഹമ്മദി(23)നെയാണ് ചാലക്കുടി സി.ഐ.: വി.എസ്. ഷാജുവും സംഘവും കാസര്‍ഡോഡുനിന്ന് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ഇരയായ ചാലക്കുടി സ്വദേശിയായ യുവ ഡോക്ടറുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പ്രതി ബാംഗ്ലൂര്‍ മടിവാളയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ റേഡിയോളജി എം.ഡി. കോഴ്‌സിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് ഉറപ്പുനല്‍കി. 2016 ഓക്‌ടോബര്‍ മുതല്‍ 2017 വരെ പല തവണകളായി നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും പണം െകെപ്പറ്റി. സമയമായപ്പോള്‍ ബാംൂരിലുള്ള മെഡിക്കല്‍ കോളജില്‍ കൂട്ടിക്കൊണ്ടുപോയി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെന്നു പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ഇരുപതുലക്ഷംരൂപ കൂടി ആവശ്യമുണ്ടെന്നും ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംശയം തോന്നിയ ഡോക്ടര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ബാംഗ്ലൂരില്‍ സീറ്റില്ലെന്നും പൂനയില്‍ സീറ്റ് റെഡിയായിട്ടുണ്ടെന്നും ബാക്കി പണം ഉടന്‍ തരണമെന്നും പറഞ്ഞു. പണം നല്‍കാന്‍ വിസമ്മതിച്ച ഡോക്ടറുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുമെന്നും ഡോക്ടറായി ജോലിനോക്കാന്‍ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ബാംഗ്ലൂര്‍ കേന്ദ്രമാക്കി മത്തിക്കര എന്ന സ്ഥലത്ത് സീക്കേഴ്‌സ് ഗ്ളോബല്‍ എന്ന പേരില്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തിവരികയാണെന്നുള്ള അറിവ് ലഭിച്ചു. പോലീസ് അന്വേഷണം മനസിലാക്കിയ പ്രതി അവിടെനിന്നു കാസര്‍ഗോട്ടേക്ക് കടന്നു.

ഡിെവെ.എസ്.പി; ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ എസ്.ഐ: ജയേഷ് ബാലന്‍, അഡീഷണല്‍ എസ്.ഐ: വിഎസ്. വത്സകുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, അജിത് കുമാര്‍, മൂസ വി.എസ്, പി.എ. ഷിജോ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *